ഇന്ത്യയിൽ നിന്നുള്ളവർക്ക് ജയിൽ; വിവാദ തീരുമാനം പിൻവലിച്ച് ആസ്ട്രേലിയ
text_fieldsസിഡ്നി: കോവിഡിനെ തടയാൻ ഇന്ത്യയിൽനിന്നെത്തുന്ന സ്വന്തം പൗരന്മാർക്ക് ജയിൽ ശിക്ഷ വിധിച്ച ആസ്ട്രേലിയൻ സർക്കാറിെൻറ വിവാദ തീരുമാനം പിൻവലിച്ചു. പ്രധാനമന്ത്രി സ്കോട്ട് മോറിസണെതിരെ രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിലാണ് തീരുമാനം പിൻവലിച്ചത്.
കോവിഡ് രൂക്ഷമായി ഉയരുന്നതിനിടെയാണ് ഇന്ത്യയിൽ നിന്ന് യാത്രാവിലക്ക് ലംഘിച്ച് എത്തുന്നവർക്കെതിരെ കടുത്ത നടപടിയെക്കാൻ ആസ്ട്രേലിയ തീരുമാനിച്ചത്. മേയ് 15 വരെ ഇന്ത്യയിൽ നിന്നും യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു.
വിലക്കു ലംഘിച്ച് മടങ്ങുന്ന സ്വന്തം പൗരന്മാർക്ക് അഞ്ചു വർഷം ജയിൽ ശിക്ഷയും 38 ലക്ഷം രൂപ പിഴയുമാണ് ഏർപ്പെടുത്തിയത്. 14 ദിവസത്തോളം ഇന്ത്യയിൽ താമസിച്ച് മടങ്ങുന്നവർക്കാണ് നടപടി നേരിടേണ്ടിവരുക. ഐ.പി.എല്ലിൽ കളിക്കാൻ എത്തിയ താരങ്ങൾ അടക്കം 9000ത്തോളം ആസ്ട്രേലിയക്കാർ നിലവിൽ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ട്. 2015 ലെ ബയോസെക്യൂരിറ്റി നിയമപ്രകാരമാണ് നിയമലംഘകർക്ക് അഞ്ചുവർഷം തടവോ 38 ലക്ഷം രൂപയോ രണ്ടും കൂടിയോ ശിക്ഷ ചുമത്താൻ തീരുമാനിച്ചത്.
സ്വന്തം പൗരന്മാർ രാജ്യത്തേക്കു മടങ്ങുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ലോകത്തുതന്നെ ആദ്യമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാറിെൻറ ഈ നടപടി കടുത്തു പോയെന്നും രാജ്യത്തേക്കു മടങ്ങുന്നവർക്കു ക്വാറൻറീൻ ഉറപ്പാക്കുകയാണു വേണ്ടതെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
എന്നാൽ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. കോവിഡ് രണ്ടാം തരംഗം തടയാനായി രാജ്യത്തിെൻറ താൽപര്യമാണ് സർക്കാർ സംരക്ഷിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 'കടുത്ത തീരുമാനമാണെന്ന് അറിയാം. പക്ഷേ, മൂന്നാം തരംഗം രാജ്യത്തേക്ക് എത്താതിരിക്കാൻ ഇതല്ലാതെ നിർവാഹമില്ല. 20,000ത്തോളം പൗരന്മാരെ പ്രത്യേക യാത്രവിമാനങ്ങളിൽ തിരികെ എത്തിച്ചിട്ടുണ്ട്'- പ്രധാനമന്ത്രി സ്േകാട്ട് മോറിസൺ പറഞ്ഞു.
പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൗരന്മാർക്ക് ജയിൽ ശിക്ഷ വിധിച്ച വിവാദ തീരുമാനം പിൻവലിക്കേണ്ടി വന്നത്. സ്കോട്ട് മോറിസണിന്റെ തീരുമാനം വംശീയമാണെന്നും, അദ്ദേഹത്തിന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നെന്നുമുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.