ആസ്ട്രേലിയൻ കോവിഡ് വാക്സിൻ സുരക്ഷിതം; ആൻറിബോഡി ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ട്
text_fieldsഓഷിയാന: ആസ്ട്രേലിയൻ സർവകലാശാലയും സി.എസ്.എൽ ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിൻ സുരക്ഷിതമെന്ന് ആസ്ട്രേലിയൻ ആരോഗ്യമന്ത്രി. കോവിഡ് വാക്സിൻ പരീക്ഷിച്ചവരുടെ ശരീരത്തിൽ കോവിഡിനെതിരായ ആൻറിബോഡി ഉൽപ്പാദിച്ചാതായും മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
ആസ്ട്രേലിയൻ സർവകലാശാലയായ ക്യൂൻസ്ലാൻഡും സി.എസ്.എല്ലും ചേർന്ന് നിർമിക്കുന്ന കോവിഡ് വാക്സിെൻറ അവസാന ഘട്ട പരീക്ഷണം ആരംഭിച്ചു. ആദ്യഘട്ട പരീക്ഷണത്തിൽ വാക്സിൻ വിജയമായിരുന്നു. പരീക്ഷണം നടത്തിയവരിൽ ആൻറിബോഡി ഉൽപ്പാദിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷണം പൂർത്തിയായി കഴിഞ്ഞാൽ വാക്സിൻ വിതരണം 2021 മൂന്നാംപാദത്തോടെ ആരംഭിക്കാനാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ലോകത്ത് കോവിഡ് പടർന്നുപിടിച്ചതോടെ നൂറിലധികം കമ്പനികൾ കോവിഡ് വാക്സിൻ നിർമിക്കാൻ തയാറെടുത്തിരുന്നു. നിരവധിപേരുടെ വാക്സിൻ പരീക്ഷണം അവസാന ഘട്ട പരീക്ഷണത്തിലാണ്.
ഫൈസർ, ആസ്ട്രസെനക തുടങ്ങിയവയുടെ വാക്സിൻ ഉടൻ തന്നെ ലഭ്യമാകുമെന്നാണ് വിവരം. പരീക്ഷിച്ച 90 ശതമാനത്തിൽ അധികം പേരിലും വാക്സിൻ ഫലപ്രദമാണെന്ന് ഫൈസർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.