വിഴുങ്ങാനടുത്ത മുതലയെ പേനാക്കത്തി കൊണ്ട് വകവരുത്തി അറുപതുകാരൻ
text_fields
ബ്രിസ്ബെയിൻ: മുതലയുടെ വായിൽ നിന്നും അറുപതുകാരൻ രക്ഷപ്പെട്ടത് തലനാരിയഴയിക്ക്. ആസ്ട്രേലിയയിലെ യോർക്ക് പെനിസുലയിലാണ് സംഭവം. മനുഷ്യവാസമില്ലാത്ത പ്രദേശത്ത് വെച്ച് മുതലയുടെ ആക്രമണത്തിനിരയായി ഇദ്ദേഹം രക്ഷപ്പെട്ടത് ഭാഗ്യ കൊണ്ടു മാത്രമാണെന്ന് വന്യജീവി സംരക്ഷണ വകുപ്പ അധികൃതർ പറഞ്ഞു.
അഞ്ചമണിക്കൂർ വണ്ടിയോടിച്ച് മീൻ പിടിക്കാനായാണ് അറുപതുകാരൻ നദിക്കരയിൽ എത്തിയത്. നദിക്കരയിൽ ഒരു കാള മേഞ്ഞു നടന്നിരുന്നു. ഇതിനെ ഓടിച്ചുവിട്ട് ആ സ്ഥലത്തിരുന്ന് മീൻ പിടിക്കാൻ തുടങ്ങുമ്പോഴാണ് മുതല ആക്രമിച്ചത്.
കാലിലെ ബൂട്ടിൽ കടിച്ചുവലിച്ചാണ് മുതല ഇദ്ദേഹത്തെ നദിയിലേക്കിട്ടത്. മുതല വിഴുങ്ങുന്നതിന് തൊട്ടുമുൻപ് ഒരു വിധത്തിൽ പോക്കറ്റിൽ സൂക്ഷിച്ച കത്തി പുറത്തെടുത്ത് മുതലയുടെ തലയിൽ തന്നെ കുത്തുകയായിരുന്നു. ആദ്യം പിടിവിടാൻ തയാറാവാതിരുന്ന മുതലയെ വീണ്ടും വീണ്ടും കുത്തി പരിക്കേൽപ്പിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.
അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ സ്വയം ആശുപത്രിയിലെത്തി ചികിത്സ നേടുകയായിരുന്നു. ആസ്ട്രേലിയയിലെ പെനിസ്വല നദിക്കരയിലാണ് സംഭവം നടന്നത്. ഭാഗ്യം കൊണ്ടാണ് സംഭവത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അറുപതുകാരൻ പ്രതികരിച്ചു.
യഥാർഥത്തിൽ മുതല കാളയെ നോട്ടമിട്ട ആ സമയത്താണ് ഇയാൾ കാളയെ ഓടിച്ച് അവിടെ സ്ഥാനം ഉറപ്പിച്ചത്. ഇതാവണം മുതല ഇയാളെ അക്രമിക്കാൻ കാരണമായതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ചികിത്സയിൽ കഴിയുന്ന ഇയാൾ സാധാരണ നിലയിലാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
1971 മുതൽ ഉപ്പുവെള്ളത്തിൽ വളരുന്ന ഇവിടുത്തെ മുതലകളെ സംരക്ഷണ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തെ ഉപ്പുവെള്ള മുതലുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.