വിവാഹമോചനനിയമം വില്ലനായി; 8,000 വർഷം ഇസ്രയേൽ വിടുന്നതിന് ആസ്ട്രേലിയൻ പൗരന് വിലക്ക്, അല്ലെങ്കിൽ 18 കോടി രൂപ നൽകണം
text_fieldsഇസ്രയേലിൽ വിവാഹമോചനനിയമ പ്രകാരം ആസ്ട്രേലിയൻ പൗരന് 9999 വർഷം വരെ രാജ്യം വിടുന്നതിന് വിലക്ക്. 44കാരനായ നോം ഹുപ്പർട്ടിനെതിരെയാണ് ഇസ്രയേൽ കോടതി വിചിത്രമായ വിധി പ്രഖ്യാപിച്ചത്. അല്ലെങ്കിൽ രാജ്യം വിടാൻ അനുവാദം നൽകാൻ 3.34 മില്ല്യൺ ഡോളർ (18.19 കോടി രൂപ) നൽകണം.
ഇസ്രയേലിലേക്ക് ഭാര്യ താമസം മാറ്റിയതിന് ശേഷം ഒരു വർഷം കഴിഞ്ഞ് 2012ലാണ് ഹുപ്പർട്ട് കുട്ടികളെ കാണാനായി ഇസ്രയേലിലെത്തിയത്. ഇസ്രയേലി കോടതിയിൽ ഹുപ്പർട്ടിനെതിരെ ഭാര്യ വിവാഹമോചന കേസ് നൽകിയിരുന്നു. 2013ൽ കോടതി വിധി പ്രസ്താവിച്ചു. ഹുപ്പർട്ട് ഇസ്രയേലിൽ തുടരണമെന്നും കുട്ടികൾക്ക് 18വയസാകുന്നത് വരെ 5000 ഇസ്രയേലി ഷെക്കൽസ് (1.20 ലക്ഷം രൂപ) പ്രതിമാസം നൽകണമെന്നും ഉത്തരവിട്ടു. ജോലി സംബന്ധമായോ അവധിക്കോ പോലും രാജ്യം വിടാൻ ഹുപ്പർട്ടിന് അനുമതിയില്ല.
'2013 മുതൽ ഞാൻ ഇസ്രയേലിൽ കുടുങ്ങി കിടക്കുകയാണ്' -പ്രദേശിക മാധ്യമത്തോട് ഹുപ്പർട്ട് പറഞ്ഞു. ഇസ്രയേലി സ്ത്രീകളെ വിവാഹം കഴിച്ചതുകൊണ്ടുമാത്രം ഇസ്രയേൽ നീതി വ്യവസ്ഥയാൽ പീഡിപ്പിക്കപ്പെട്ട നിരവധി വിദേശപൗരൻമാരിൽ ഒരാളാണ് താനെന്ന് ഹുപ്പർട്ട് പറഞ്ഞു. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ അനലിറ്റിക്കൽ കെമിസ്റ്റാണ് ഹുപ്പർട്ട്.
ഇസ്രയേലിലെ വിവാഹമോചന നിയമപ്രകാരം സ്ത്രീകൾക്ക് അവരുടെ കുട്ടികളുടെ പിതാവിന്‍റെ മേൽ യാത്രവിലക്ക് ഏർപ്പെടുത്താനാകും. കൂടാതെ കുട്ടികൾക്ക് ലഭിക്കേണ്ട പണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാം -നോ എക്സിറ്റ് ഓഡർ ഡോക്യുമെന്‍ററി ഡയറക്ടർ സോറിൻ ലൂക്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.