ടാറ്റു അടിച്ചാൽ യാത്ര സൗജന്യം; പ്രഖ്യാപനവുമായി ഓസ്ട്രിയൻ മന്ത്രി
text_fieldsവിയന്ന: പൊതുഗതാഗത ഉപയോക്താക്കൾക്കായി, ഓസ്ട്രിയൻ സർക്കാർ അടുത്തിടെ ഗംഭീര ഓഫർ വാഗ്ദാനം ചെയ്തു. ടാറ്റു അടിക്കുന്നവർക്ക് ഒരു വർഷം മുഴുവൻ പൊതുഗതാഗത യാത്ര സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്ന ഓഫറാണ് രാജ്യം നൽകുന്നത്. ഓസ്ട്രിയൻ കാലാവസ്ഥ മന്ത്രി ലിയൊനോർ ഗെവെസ്ലറാണ് പദ്ധതി അവതരിപ്പിച്ചത്.
ഓസ്ട്രിയൻ ക്ലൈമറ്റ് ടിക്കറ്റ് ക്യാമ്പിന്‍റെ ഭാഗമായാണ് ടാറ്റു ഓഫർ. ശരീരത്തിൽ 'ക്ലൈമറ്റ് ടിക്കറ്റ്' എന്ന് ടാറ്റു ചെയുന്നവർക്കാണ് സൗജന്യ യാത്ര ലഭിക്കുക. ട്രെയിൻ, മെട്രോ, യാത്രകൾ ഇവർക്ക് സൗജന്യമായി ഉപയോഗിക്കാം.
1000 യൂറോയുടെ ടിക്കറ്റിന് തുല്യമായിരിക്കണം ടാറ്റു. സൽസ്ബെഗിലും സെന്‍റ് പോൾടിടലും അരങ്ങേറിയ സംഗീത പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ടാറ്റു പതിക്കുന്ന ആദ്യ മൂന്നുപേർക്കാണ് സൗജന്യ യാത്ര ലഭിക്കുകയെന്നും മന്ത്രി കൂട്ടിചേർത്തു.
സർക്കാർ പ്രഖ്യാപനത്തിനെതിരെ വൻ പ്രതിപക്ഷ പ്രതിഷേധവും ഉയരുന്നുണ്ട്. സർക്കാർ പരസ്യം ശരീരത്തിൽ പതിക്കുന്നതിന് ജനങ്ങൾക്ക് പണം നൽകാനാകില്ലെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.