കോവിഡ് വ്യാപിക്കുന്നു; വാക്സിനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏർപ്പെടുത്തി ഓസ്ട്രിയ
text_fieldsബെർലിൻ: കോവിഡ് വാക്സിനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. ഞായറാഴ്ച അർധരാത്രി മുതൽ ലോക്ഡൗൺ പ്രാബല്യത്തിൽ വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുപത് ലക്ഷം പേരാണ് ഇനി ഓസ്ട്രിയയില്‍ വാക്സിന്‍ സ്വീകരിക്കാനുള്ളത്.
വീണ്ടും യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങൾ എർപ്പെടുത്താനാരംഭിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. 12 വയസിന് മുകളിൽ പ്രായമുള്ള വാക്സിൻ എടുക്കാത്തവർക്ക് ജോലി, അവശ്യ സാധനങ്ങൾ വാങ്ങൽ, വാക്സിനേഷൻ എടുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമെ പുറത്തിറങ്ങാൻ ഇനി അനുമതിയുള്ളു.
തുടക്കത്തിൽ 10 ദിവസമാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്ന ആളുകൾ വാക്സിനെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കുറവ് വാക്സിനേഷൻ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. മൊത്തം ജനസംഖ്യയുടെ ഏകദേശം 65 ശതമാനം പേർ മാത്രമാണ് പൂർണമായി വാക്സിനേഷൻ എടുത്തത്. ഞായറാഴ്ച രാജ്യത്ത് 11,552 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.