അമേരിക്ക ഇരുന്ന് ലോക ഭൂപടം മാറ്റി വരയ്ക്കുകയാണ്, എന്നാൽ അത് കടലാസിൽ മാത്രമാകും -ആയത്തുല്ല ഖാംനഈ
text_fieldsതെഹ്റാൻ: ഇറാന്‍റെ സുരക്ഷയെ അമേരിക്ക ഭീഷണിപ്പെടുത്തിയാൽ തിരിച്ച് അമേരിക്കയെയും ഭീഷണിപ്പെടുത്തുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. അമേരിക്കയുമായുള്ള ആണവ ചർച്ചകൾ ബുദ്ധിപരമോ മാന്യമോ ആയിരുന്നില്ലെന്നും ഇത്തരമൊരു സർക്കാറുമായി ചർച്ചകൾ പാടില്ലെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു.
അമേരിക്കക്കാർ ഇരുന്ന് ലോക ഭൂപടം മാറ്റി വരയ്ക്കുകയാണ്, എന്നാൽ അത് കടലാസിൽ മാത്രമാകും. അതിന് യഥാർത്ഥ്യവുമായി ബന്ധമില്ല. അവർ നമ്മെക്കുറിച്ച് പ്രസ്താവന നടത്തുകയും അഭിപ്രായം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അവർ ഞങ്ങളെ ഭീഷണിപ്പെടുത്തിയാൽ ഞങ്ങൾ അവരെയും ഭീഷണിപ്പെടുത്തും. അവർ നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷ ലംഘിക്കുകയാണെങ്കിൽ, ഒരു സംശയവുമില്ലാതെ ഞങ്ങൾ അതേ രീതിയിൽ പ്രതികരിക്കും -അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലോ അമേരിക്കയോ ആക്രമണം നടത്തിയാല്‍ സമ്പൂര്‍ണ യുദ്ധത്തിലേക്ക് മാറുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ പിന്നാലെയാണ് ആയത്തുല്ല ഖാംനഇയുടെ പ്രതികരണവും വന്നിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.