ഇറാനെ വിരട്ടാൻ 'സ്നാപ്ബാക്കുമായി' യു.എസ്
text_fieldsയുനൈറ്റഡ് നാഷൻസ്: ഇറാനെതിരായ ആയുധ ഉപരോധം െഎക്യരാഷ്ട്രസഭ (യു.എൻ) രക്ഷാസമിതിയിൽ പരാജയപ്പെട്ടതോടെ, വൻശക്തി രാജ്യങ്ങളും ഇറാനും ഒപ്പുവെച്ച ആണവ കരാറിലെ സ്നാപ്ബാക്ക് വ്യവസ്ഥ ഉപയോഗിച്ച് ഇറാനെതിരായ ഉപരോധങ്ങൾ തിരികെ കൊണ്ടുവരാൻ അമേരിക്കൻ നീക്കം.
2018 മേയിൽ കരാറിൽനിന്ന് പിന്മാറിയ അമേരിക്ക, അതേ കരാറിലെ വ്യവസ്ഥ ഉപയോഗിക്കുന്നത് യു.എന്നിനെയും പ്രതിസന്ധിയിലാക്കും. സ്നാപ്പ്ബാക്ക് ഉപയോഗിക്കാൻ രക്ഷാസമിതി പ്രസിഡൻറിനെ കാണുന്നതിന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ വ്യാഴാഴ്ച ന്യൂയോർകിലെത്തും.
ആയുധ കരാറിൽ അമേരിക്കൻ പ്രമേയത്തെ ചൈനയും റഷ്യയും എതിർത്തതുപോലെ സ്നാപ്ബാക്കിലും കടുത്ത എതിർപ്പുയരും. റഷ്യക്കും ചൈനക്കും ഒപ്പം ഫ്രാൻസും ബ്രിട്ടനും ചേരുമെന്നതിനാൽ അമേരിക്ക ഒറ്റപ്പെടുമെന്നാണ് നയതന്ത്ര വിദഗ്ധർ പറയുന്നത്. അമേരിക്കൻ നീക്കം രക്ഷാസമിതിയെയും യു.എന്നിനെയും പ്രതിസന്ധിയിലാക്കുന്നതുമാണ്.
ഏകപക്ഷീയമായി പിൻവാങ്ങിയ അമേരിക്കക്ക് കരാറിലെ വ്യവസ്ഥ ഉപയോഗിക്കാൻ അവകാശമില്ലെന്നാണ് റഷ്യയും ചൈനയും യൂറോപ്യൻ യൂനിയനും പറയുന്നത്. കരാറിൽ പങ്കാളിയായതിനാൽ സാേങ്കതികമായി സ്നാപ്ബാക്കിന് അവകാശമുണ്ടെന്നാണ് അമേരിക്കൻ വാദം. ഉപരോധങ്ങൾ തിരികെ കൊണ്ടുവന്നാൽ ആണവകരാർ നിലനിൽക്കില്ലെന്ന് ഇറാെൻറ മുന്നറിയിപ്പുണ്ട്.
കരാറിൽനിന്ന് പിൻവാങ്ങിയപ്പോൾതന്നെ സ്നാപ്ബാക്ക് അവകാശവും അമേരിക്കക്ക് നഷ്ടപ്പെട്ടതായി ട്രംപിെൻറ മുൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിനില്ലാത്ത സ്ഥിരത ബോൾട്ടൺ കാണിക്കുന്നതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നതായി ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് പ്രതികരിച്ചു.
ആണവ കരാറിന് നേതൃത്വം നൽകിയവരിലൊരാളായ ഒബാമ ഭരണകൂടത്തിലെ പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി വെൻഡി ഷെർമനും ട്രംപിെൻറ ശ്രമങ്ങളെ തള്ളിപ്പറഞ്ഞു.
ആണവകരാറും സ്നാപ്ബാക്കും
അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ഇറാനുമായി 2015ലാണ് ആണവ കരാർ ഒപ്പുവെച്ചത്. കരാറിെൻറ ഭാഗമായി ഇറാനെതിരായ യു.എൻ ഉപരോധങ്ങൾ പിൻവലിച്ചിരുന്നു. ഇറാൻ കരാർ ലംഘിച്ചാൽ, ഇൗ ഉപരോധങ്ങൾ തിരികെ കൊണ്ടുവരാൻ അനുവദിക്കുന്ന വ്യവസ്ഥയാണ് സ്നാപ്ബാക്ക് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.