ഇസ്രയേലിൽനിന്ന് ഫോൺ ചോർത്തൽ ഉപകരണങ്ങൾ ബംഗ്ലാദേശ് വാങ്ങി
text_fieldsധാക്ക: ഇസ്രായേൽ കമ്പനി നിർമിച്ച ഫോൺ ഹാക്കിങ് ഉപകരണങ്ങൾ ബംഗ്ലാദേശ് വാങ്ങിയതായി റിപ്പോർട്ട്. അൽജസീറ ചാനലിെൻറ അന്വേഷണ സംഘമാണ് വാർത്ത പുറത്തുവിട്ടത്. 3,30,000 ഡോളറിെൻറ ഉപകരണങ്ങളാണ് വാങ്ങിയിരിക്കുന്നത്.
സെല്ലെബ്രൈറ്റ് എന്ന സുരക്ഷാ സ്ഥാപനം വികസിപ്പിെച്ചടുത്ത ഉപകരണങ്ങളാണിവ. മൊബൈൽ ഫോണുകളിൽനിന്ന് ഡാറ്റ കവരാനും അവയെ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയും.
ഫലസ്തീനോടുള്ള െഎക്യദാർഢ്യത്തിെൻറ ഭാഗമായി ബംഗ്ലാദേശ് ഇസ്രയേലിലേക്കുള്ള യാത്രയും വ്യാപാരവും ഒക്കെ വിലക്കിയിട്ടുണ്ട്. ഇരുരാജ്യത്തിനുമിടയിൽ നയതന്ത്ര ബന്ധവും നിലവിലില്ല. ഉപകരണങ്ങൾ ബംഗ്ലാദേശിലേക്ക് നേരിട്ട് നൽകിയത് ഇസ്രായേൽ കമ്പനിയാണോ അതോ മറ്റെവിടെയെങ്കിലുമുള്ള സെല്ലെബ്രൈറ്റ് സഹസ്ഥാപനം വഴിയാണോ എന്ന് വ്യക്തമല്ല. എന്നാൽ, ഉപകരണങ്ങൾ ഹംഗറിയിൽ നിർമിച്ചതാണെന്നും ഇത് ഐക്യരാഷ്ട്രസഭയുടെ ദൗത്യങ്ങൾക്കായി വാങ്ങിയതാണെന്നും ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.