ഖാലിദാ സിയ േമാചിതയാകുന്നു; ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകാൻ സർക്കാർ
text_fieldsധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദാ സിയയുെട മോചനത്തിന് വഴി തെളിയുന്നു. ജാമ്യവ്യവസ്ഥകളിൽ ഇളവു വരുത്താനും അവരുടെ 17 വർഷത്തെ ജയിൽശിക്ഷ എഴുതിത്തള്ളാനും ബംഗ്ലാദേശ് സർക്കാർ തീരുമാനമെടുത്തതായി നിയമമന്ത്രി വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ്വ്യാപനെത്ത തുടർന്ന് കർശന വ്യവസ്ഥയിൽ 2020 മാർച്ച് മുതൽ വീട്ടിൽതന്നെ തുടരാൻ ഖാലിദാ സിയക്ക് ബംഗ്ലാദേശ് ഭരണകൂടം അവസരമൊരുക്കിയിരുന്നു.
വിദേശ യാത്ര നടത്തരുത് എന്നതടക്കമുള്ള വ്യവസ്ഥകളിലായിരുന്നു ഇളവ്. സെപ്റ്റംബറിൽ അവരുടെ മോചനം പിന്നീട് ആറുമാസത്തേക്ക് കൂടി നീട്ടി. വ്യത്യസ്തമായ രണ്ട് കേസുകളിലായാണ് 74കാരിയായ ഖാലിദാ സിയ 17 വർഷത്തെ ജയിൽവാസം അനുഭവിച്ചുപോരുന്നത്. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവുകൂടിയായ ഖാലിദാ സിയയെ വിട്ടയക്കാൻ തീരുമാനമായതായി ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെ ഉദ്ധരിച്ച് ധാക്ക ൈട്രബ്യൂൺ റിപ്പോർട്ട് ചെയ്തു.
മോചനം ആവശ്യപ്പെട്ട് സിയ കുടുംബത്തിൽനിന്ന് കത്ത് ലഭിച്ചതായി അദ്ദേഹം അറിയിച്ചു. സിയയുടെ ഇളയ സഹോദരൻ ഷമീം ഇസ്കന്ദർ ചൊവ്വാഴ്ച ശിക്ഷാ ഇളവിനുള്ള അപേക്ഷ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രി ശൈഖ് ഹസീന മാനവികതയുടെ മാതാവാണെന്നും അവർ വിഷയത്തിൽ അനുഭാവപൂർവം ഇടപെടുമെന്നും മന്ത്രി അറിയിച്ചു. 2018 ഫെബ്രുവരിയിലാണ് ഖാലിദാ സിയ ജയിലിലാകുന്നത്. ഭർത്താവ് അന്തരിച്ച സിയാവുർ റഹ്മാെൻറ പേരിലുള്ള അനാഥാലയത്തിനുവേണ്ടിയുള്ള വിദേശ സംഭാവനകളിൽ തട്ടിപ്പ് നടത്തി എന്ന കേസിലാണ് ശിക്ഷ. സമാനമായ മറ്റൊരു അഴിമതിക്കേസിലും അവർ ശിക്ഷിക്കപ്പെട്ടു. രണ്ടും രാഷ്ട്രീയപ്രേരിതം ആണെന്നാണ് അനുയായികളുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.