Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിൽ ഭരണഘടന...

ബംഗ്ലാദേശിൽ ഭരണഘടന പരിഷ്‍കരണ കമീഷൻ പ്രഖ്യാപിച്ച് ഇടക്കാല സർക്കാർ

text_fields
bookmark_border
ബംഗ്ലാദേശിൽ ഭരണഘടന പരിഷ്‍കരണ കമീഷൻ പ്രഖ്യാപിച്ച് ഇടക്കാല സർക്കാർ
cancel

ധാ​ക്ക: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​നാ​യി ഒ​മ്പ​തം​ഗ ക​മീ​ഷ​നെ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. പ്ര​മു​ഖ ബം​ഗ്ലാ​ദേ​ശി-​അ​മേ​രി​ക്ക​ൻ പ്ര​ഫ​സ​ർ അ​ലി റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ഷ്ക​ര​ണ ക​മീ​ഷ​ൻ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

ഇ​ട​ക്കാ​ല സ​ർ​ക്കാ​റി​ന്റെ മു​ഖ്യ ഉ​പ​ദേ​ശ​ക​ൻ മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ സ്‌​പെ​ഷ​ൽ അ​സി​സ്റ്റ​ന്‍റ് കൂ​ടി​യാ​യ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മ​ഹ്ഫൂ​സ് ആ​ലം ​​ക​മീ​ഷ​നി​ൽ അം​ഗ​മാ​ണ്. ധാ​ക്ക സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​വ​കു​പ്പ് പ്ര​ഫ​സ​ർ​മാ​രാ​യ സു​മ​യ്യ ഖൈ​ർ, മു​ഹ​മ്മ​ദ് ഇ​ക്രാ​മു​ൽ ഹ​ഖ്, ബാ​രി​സ്റ്റ​ർ ഇ​മ്രാ​ൻ സി​ദ്ദി​ഖ്, സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ഷെ​രീ​ഫ് ഭൂ​യാ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ. ബാ​രി​സ്റ്റ​ർ എം. ​മോ​യി​ൻ ആ​ലം ഫി​റോ​സി, എ​ഴു​ത്തു​കാ​ര​ൻ ഫി​റോ​സ് അ​ഹ​മ്മ​ദ്, എ​ഴു​ത്തു​കാ​ര​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​ഡി. മു​സ്തൈ​ൻ ബി​ല്ല എ​ന്നി​വ​രും ക​മീ​ഷ​ന്‍റെ ഭാ​ഗ​മാ​ണ്.

ജു​ഡീ​ഷ്യ​റി, തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​നം, ഭ​ര​ണം, പൊ​ലീ​സ്, അ​ഴി​മ​തി വി​രു​ദ്ധ ക​മീ​ഷ​ൻ, ഭ​ര​ണ​ഘ​ട​ന എ​ന്നി​വ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നാ​യി ആ​റ് ക​മീ​ഷ​നു​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് യൂ​നു​സ് ക​ഴി​ഞ്ഞ മാ​സം ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​വാ​ദ​മാ​യ തൊ​ഴി​ൽ ക്വോ​ട്ട സ​മ്പ്ര​ദാ​യ​ത്തി​ൽ സ​ർ​ക്കാ​റി​നെ​തി​രാ​യ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന രാ​ജി​വെ​ച്ച് പ​ലാ​യ​നം ചെ​യ്ത​തി​നെ​തു​ട​ർ​ന്നാ​ണ് ആ​ഗ​സ്റ്റ് എ​ട്ടി​ന് ഇ​ട​ക്കാ​ല സ​ർ​ക്കാ​റി​ന്‍റെ ത​ല​വ​നാ​യി യൂ​നു​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangladesh Unrest
News Summary - Bangladesh interim govt announces nine member constitution reform commission
Next Story