ധാക്ക -ഗുവാഹതി വിമാന സർവിസ് വേണമെന്ന് ബംഗ്ലാദേശ്
text_fieldsധാക്ക: ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഉഭയകക്ഷി ബന്ധം വർധിപ്പിക്കാനും ധാക്ക-ഗുവാഹതി വിമാന സർവിസും സിൽഹറ്റ്- സിൽച്ചാർ ബസ് സർവിസും പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ.കെ. അബ്ദുൾ മൊമെൻ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയത്തിൽ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈകമീഷണർ പ്രണയ് കുമാർ വർമയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മൊമെൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.ഇന്ത്യയിൽ അസമിലെ സിൽചാറിനും ബംഗ്ലാദേശിലെ സിൽഹറ്റിനുമിടയിൽ നേരിട്ടുള്ള ബസ് സർവിസിനൊപ്പം പുതിയ ധാക്ക-ഗുവാഹതി വിമാന റൂട്ടിനുള്ള ബംഗ്ലാദേശിന്റെ സന്നദ്ധത മന്ത്രി ആവർത്തിച്ചതായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു.
വർഷങ്ങളായി ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് വ്യോമപാത തുറക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും വ്യോമയാന ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നതിനിടെയാണ് ഈ നിർദേശം വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.