കണ്ണടച്ചു തുറക്കും മുേമ്പ കോടീശ്വരൻ; ബാങ്ക് തെറ്റായി നിക്ഷേപിച്ചത് 5000 കോടി ഡോളർ
text_fieldsവാഷിങ്ടൺ: യു.എസിലെ ലൂസിയാനയിലെ റിയൽ എസ്റ്റേറ്റ് ഏജൻറായ ഡാരെൻ ജെയിംസും കുടുംബവും എന്താണ് സംഭവിച്ചതെന്നറിയാതെ ഞെട്ടലിലായിരുന്നു. കാരണം ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപമായെത്തിയത് 50 ബില്ല്യൺ ഡോളറും (5000 കോടി ഡോളർ). എന്നാൽ, ഇവർക്ക് കോടീശ്വരപട്ടം അനുഭവിക്കാൻ സാധിച്ചത് നിമിഷങ്ങൾ മാത്രമാണ്.
ബാങ്ക് തെറ്റായി നിക്ഷേപിച്ചതായിരുന്നു 50 ബില്ല്യൺ ഡോളർ. തങ്ങളുടെ അക്കൗണ്ടിൽ വലിയ തുക നിക്ഷേപമായെത്തിയെന്ന ഭാര്യയുടെ വിളി വന്നപ്പോൾ തന്നെ എന്തോ പിശക് സംഭവിച്ചുവെന്ന് ഉറപ്പുണ്ടായിരുന്നതായി ഡാരൻ ജെയിംസ് പറയുന്നു.
പണം തങ്ങളുടേതല്ല എന്ന് അറിയാമായിരുന്നു. അജ്ഞാതനായ ധനികനായ അമ്മാവൻ നിക്ഷേപിച്ചതാണോ എന്ന ആശയക്കുഴപ്പത്തിൽ വരെ എത്തിയിരുന്നതായി ഫോക്സ് 11 ന്യൂസിനോട് ജെയിംസ് പറഞ്ഞു.
തുടർന്ന്, സത്യാവസ്ഥ അറിയാൻ ജെയിംസ് ബാങ്കിനെ സമീപിക്കുകയായിരുന്നു. ഇതോടെ തെറ്റായി ഇത്രയും വലിയ തുക ജെയിംസിെൻറ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നുവെന്ന് ബാങ്ക് അറിയിക്കുകയായിരുന്നു.
'അക്കൗണ്ടിൽ നിരവധി പൂജ്യങ്ങൾ കാണുന്നത് വളരെയേറെ ഭംഗിയായിരുന്നു. അത് അവിടെയുണ്ടായിരുന്നപ്പോൾ മറ്റൊരു വികാരമായിരുന്നു' -ജെയിംസ് പറഞ്ഞു. തുടർന്ന് ജെയിംസും കുടുംബവും അക്കൗണ്ടിലെത്തിയ തുകയുടെ ചിത്രം എടുത്ത് സൂക്ഷിക്കുകയും ചെയ്തു.
തെറ്റായ നിക്ഷേപത്തിൽ ബാങ്ക് അന്വേഷണം നടത്തുകയും പണം തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ, ഇത്രയും വലിയ തുക എവിടെനിന്ന് വന്നുവെന്ന കാര്യം ബാങ്ക് വ്യക്തമാക്കാൻ തയാറായിട്ടില്ല.
തെറ്റായ ബാങ്ക് നിക്ഷേപത്തിലൂടെ പണം സ്വയം ഉപയോഗിക്കാൻ അർഹതയില്ല. തങ്ങളുടേതല്ലാത്ത പണം ചെലവഴിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കും.
2019ൽ യു.എസിൽ സമാന സംഭവം അരങ്ങേറിയിരുന്നു. ഒരു യുവതിയുടെ അക്കൗണ്ടിലേക്ക് 37 മില്ല്യൺ ഡോളർ ബാങ്ക് തെറ്റായി നിക്ഷേപിക്കുകയായിരുന്നു. തുടർന്ന്, വിവരം ബാങ്കിനെ അറിയിക്കുകയും തെറ്റ് പറ്റിയതായി അറിയിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.