റഷ്യയുടെ കരിമ്പട്ടികയിൽ മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും
text_fieldsമോസ്കോ: റഷ്യ പുതായി ഉപരോധം ഏർപ്പെടുത്തിയ യു.എസ് പൗരൻമാരുടെ പട്ടികയിൽ മുൻ പ്രസിഡന്റ് ബറാക് ഒബാമയും. 500 യു.എസ് പൗരൻമാർ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി വെള്ളിയാഴ്ച റഷ്യ പുറത്തിറക്കിയ ഉത്തരവിലാണ് ബറാക് ഒബാമയും ഉൾപ്പെട്ടത്.
“ബൈഡൻ ഭരണകൂടം ഏർപ്പെടുത്തുന്ന റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്ക് മറുപടിയായി, 500 അമേരിക്കക്കാർക്ക് റഷ്യൻ ഫെഡറേഷനിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നു, ”വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യുക്രെയ്ൻ ആക്രമണത്തെത്തുടർന്ന് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ഞെരുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി യു.എസ് കഴിഞ്ഞ ദിവസം നൂറുകണക്കിന് റഷ്യൻ കമ്പനികളെയും വ്യക്തികളെയും കരിമ്പട്ടികയിൽ ചേർത്തിരുന്നു.
“റഷ്യയ്‌ക്കെതിരായ ഒരു ശത്രുതാപരമായ ഒരു ചുവടുവെപ്പിനും മറുപടി ലഭിക്കാതെ പോകില്ലെന്ന് വാഷിങ്ടൺ വളരെക്കാലം മുമ്പ് പഠിക്കേണ്ടതായിരുന്നു,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ടെലിവിഷൻ താരങ്ങളായ സ്റ്റീഫൻ കോൾബർട്ട്, ജിമ്മി കിമ്മൽ, ജോ സ്കാർബറോ തുടങ്ങിയവരും കരിമ്പട്ടികയിൽപെടുത്തിയവരിൽ ഉൾപ്പെടും. ഉക്രെയ്ന് ആയുധം വിതരണം ചെയ്യുന്ന കമ്പനികളെയും റഷ്യൻ വിരുദ്ധ മനോഭാവം വച്ചുപുലർത്തുകയും പ്രചാരണം നടത്തുകയും ചെയ്യുന്ന വ്യക്തികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി റഷ്യ അറിയിച്ചു. റഷ്യയിൽ പിടിയിലായ യു.എസ് മാധ്യമപ്രവർത്തകൻ ഇവാൻ ഗർഷോവികിന് കോൺസുലാർ പരിരക്ഷ നിരസിച്ചതായും മാർച്ച് മുതൽ അറസ്റ്റ് രേഖപ്പെടുത്തിയതായും റഷ്യ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.