ഇസ്രായേൽ ബന്ധം മുറിച്ച് ബാഴ്സലോണ
text_fieldsബാഴ്സലോണ: ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ച് സ്പാനിഷ് നഗരമായ ബാഴ്സലോണ. ഇതുസംബന്ധിച്ച പ്രമേയത്തിന് ബാഴ്സലോണ സിറ്റി കൗൺസിൽ അംഗീകാരം നൽകി.
നിരപരാധികൾക്കെതിരായ ആക്രമണങ്ങളെയും നിർബന്ധിത കുടിയിറക്കലിനെയും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതിനെയും അപലപിക്കുന്നതായി പ്രമേയത്തിൽ പറയുന്നു.
അതിനിടെ, വെടിനിർത്തൽ കരാറിന്റെ ഭാഗമായി ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം തുടരുന്നതിനിടെ വെസ്റ്റ്ബാങ്കിൽ 24 മണിക്കൂറിനിടെ എട്ട് ഫലസ്തീനികളെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു. വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ കടന്നുകയറിയാണ് ഇസ്രായേൽ സേന അഞ്ചുപേരെ കൊലപ്പെടുത്തിയത്.
കെട്ടിടങ്ങൾക്ക് മുകളിൽ ആയുധങ്ങളുമായി ഇസ്രായേലി സൈനികർ ഫലസ്തീനികളെ ലക്ഷ്യംവെച്ച് നിൽക്കുകയാണെന്നും ബുൾഡോസർ ഉപയോഗിച്ച് താമസകേന്ദ്രങ്ങളും റോഡുകളും തകർക്കുകയാണെന്നും ഫലസ്തീൻ വാർത്ത ഏജൻസിയായ ‘വഫ’ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ അൽ മഗാസി അഭയാർഥി ക്യാമ്പിൽ ഇസ്രായേലി സൈനികർ ഫലസ്തീനി കർഷകനെ വെടിവെച്ചുകൊന്നതായി ഫലസ്തീൻ റെഡ്ക്രോസ് അറിയിച്ചു. മറ്റ് രണ്ടിടങ്ങളിൽ രണ്ടു യുവാക്കളെയാണ് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.