നാലാം തവണയും സിറിയൻ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്ത് ബശ്ശാറുൽ അസദ്
text_fieldsഡമസ്കസ്: ആഭ്യന്തര യുദ്ധക്കെടുതിയിൽ പൊറുതിമുട്ടിയ സിറിയയുടെ പ്രസിഡൻറായി നാലാം തവണയും ബശ്ശാറുൽ അസദ് സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡൻറിൻെറ കൊട്ടാരത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പുരോഹിതന്മാർ, പാർലമെൻറ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
2000 മുതൽ അധികാരത്തിൽ തുടരുന്ന അസദിൻെറ വിജയം തെരഞ്ഞെടുപ്പ് നിരീക്ഷകരും പ്രവചിച്ചിരുന്നു. 10 വർഷത്തെ ആഭ്യന്തര യുദ്ധം തകർത്തെറിഞ്ഞ രാജ്യത്തിൻെറ അമരക്കാനായാണ് അസദ് വീണ്ടും എത്തുന്നത്.
സാമ്പത്തിക പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമാണ് സിറിയയിൽ. 80 ശതമാനം സിറിയക്കാരും ദാരിദ്ര്യരേഖക്ക് കീഴിലാണ് ജീവിക്കുന്നതെന്ന് യു. എൻ റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്തിൻെറ ചില ഭാഗങ്ങൾ ഇപ്പോഴും സർക്കാർ നിയന്ത്രണത്തിലല്ല. അഞ്ചുലക്ഷത്തിലധികം കുട്ടികളാണ് യുദ്ധത്തിൽ ഇതിനകം സിറിയയിൽ െകാല്ലപ്പെട്ടത്. ആയിരങ്ങൾ രാജ്യത്തുനിന്നും പലായനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.