നിലനിൽപ് ഭീഷണിക്കിടെ ശതാബ്ദി നിറവിൽ ബി.ബി.സി
text_fieldsലണ്ടൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഭാവി ചോദ്യചിഹ്നമായി നിൽക്കുന്നതിനിടെ ബി.ബി.സിക്ക് 100 വയസ്സ്. ആഗോള മാധ്യമ സ്ഥാപനമായ ബി.ബി.സി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) 1922 ഒക്ടോബർ 18നാണ് സ്ഥാപിതമായത്. എന്നാൽ, ശതാബ്ദി വരുന്നത് ഭാവിയെക്കുറിച്ച ചോദ്യങ്ങൾ ഉയർത്തുന്ന കടുത്ത ബജറ്റ് വെട്ടിക്കുറവുകളുടെ സമയത്താണ്.
ബി.ബി.സിയുടെ 2021-22 വാർഷിക റിപ്പോർട്ട് പ്രകാരം ഓരോ ആഴ്ചയും ലോകമെമ്പാടുമുള്ള 49.2 കോടി പ്രേക്ഷകരിലേക്ക് എത്തുന്നു. ബി.ബി.സി വേൾഡ് സർവിസിന് 41 ഭാഷകളിലായി ആഗോളതലത്തിൽ ആഴ്ചയിൽ 36.4 കോടി കാഴ്ചക്കാരുണ്ട്.
എന്നാൽ, ബി.ബി.സിയുടെ ഭാവിയിൽ നിഴൽ വീഴ്ത്തുന്നത് വരിസംഖ്യ എന്ന നിലയിലുള്ള ലൈസൻസ് ഫീ ഫണ്ടിങ് രണ്ടു വർഷത്തേക്ക് മരവിപ്പിക്കാനുള്ള ജനുവരിയിലെ ബോറിസ് ജോൺസൻ സർക്കാർ തീരുമാനമാണ്. വാർഷിക നിരക്ക് നിലവിൽ 159 പൗണ്ട് (176 ഡോളർ) ആണ്. ഇതാണ് പരസ്യങ്ങളെ ആശ്രയിക്കാതെ നിലനിൽക്കാൻ ബി.ബി.സി യു.കെക്ക് തുണയാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.