''പ്രക്ഷോഭകരെ വെടിവെക്കരുത്'; മ്യാൻമർ സേനക്കു മുന്നിൽ മുട്ടുകുത്തി കരഞ്ഞുകൈകൂപ്പി കന്യാസ്ത്രീ; വൈറലായി വിഡിയോ
text_fieldsയാംഗോൺ: മ്യാൻമറിലെ മയിറ്റ്കിന നഗരത്തിൽ പ്രതിഷേധവുമായി എത്തിയ നാട്ടുകാർക്കു നേരെ തോക്കുപിടിച്ചു വെടിവെക്കാൻ ഒരുങ്ങിനിന്ന സേനയെ പിന്തിരിപ്പിക്കാൻ കന്യാസ്ത്രീയുടെ ധീര ശ്രമങ്ങൾക്ക് ലോകത്തിെൻറ കൈയടി. തൂവെള്ള വസ്ത്രത്തിൽ നഗരത്തിലെത്തിയ കന്യാസ്ത്രീ പട്ടാളക്കാർക്കു മുന്നിൽ മുട്ടുകുത്തി കരഞ്ഞുകൈകൂപ്പി നിന്ന് പ്രതിഷേധക്കാർക്കു പകരം തന്നെ വെടിവെക്കാൻ ആവശ്യപ്പെടുകയാണ്.
'ഇവിടെ പ്രശ്നം തുടരുന്നതു ഇഷ്ടമല്ല, പൊലീസ് പിൻവാങ്ങുംവരെ ഞാൻ പിൻവാങ്ങുകയുമില്ല''- ഇതായിരുന്നു അവരുടെ ധീര നിലപാട്. കുട്ടികളെ വെടിവെക്കരുതെന്നായിരുന്നു താൻ അവരോട് യാചിച്ചതെന്ന് പിന്നീട് കന്യാസ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
ഇവർ ഇതേ നിൽപ് തുടർന്നതോടെ ചുറ്റുമുണ്ടായിരുന്ന രണ്ടു പൊലീസുകാരും പത്തിതാഴ്ത്തി നെറ്റി നിലത്തുവെച്ച് മാപ്പപേക്ഷയുടെ സ്വരത്തിൽനിന്നു.
ഇവിടെ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനെ തുടർന്നായിരുന്നു കന്യാസ്ത്രീയുടെ ഇടെപടൽ.
ടോങ് എന്നു പേരുള്ള ഇവർ കഴിഞ്ഞ മാസവും സമാനമായി പൊലീസ് വെടിവെപ്പിെൻറ സമയത്ത് ഇടപെട്ടിരുന്നു.
രാജ്യത്ത് തുടരുന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ ഇതുവരെ 60ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 1,800 ലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതതായാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.