ബീജിങ്ങിലും ലോക്ഡൗണുണ്ടാകുമെന്ന് ഭയം; സാധനങ്ങൾക്കായി തിരക്ക് കൂട്ടി ജനങ്ങൾ
text_fieldsബീജിങ്: ഷാങ്ഹായിക്ക് സമാനമായി ബീജിങ്ങിലും ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന ഭയത്തെത്തുടർന്ന് സാധനങ്ങൾക്കായി തിരക്കുകൂട്ടി ജനങ്ങൾ. തിങ്കളാഴ്ച ബീജിങ്ങിൽ കോവിഡ് കൂട്ടപരിശോധന നടക്കുന്നുണ്ട്. ഇതിന് മുമ്പാണ് ജനങ്ങൾ ഭക്ഷ്യവസ്തുക്കൾക്കും നിത്യോപയോഗ സാധനങ്ങൾക്കുമായി സൂപ്പർമാർക്കറ്റുകളിൽ തിക്കിതിരക്കിയത്.
സൂപ്പർമാർക്കറ്റുകൾക്കൊപ്പം ഓൺലൈനിലൂടെ നിരവധിപ്പേർ ഭക്ഷ്യവസ്തുക്കൾ ഓർഡർ ചെയ്തിരുന്നു. പച്ചക്കറികൾ, ഇറച്ചി, നൂഡിൽസ്, ടോയ്‍ലറ്റ് പേപ്പർ എന്നിവക്കെല്ലാമാണ് വൻ ഡിമാൻഡ് അനുഭവപ്പെട്ടത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഷാങ്ഹായിയിൽ ചൈന ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കൂടുതൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട് കാരേഫോർ, വുമാർട്ട് എന്നീ കമ്പനികളെല്ലാം കൂടുതൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ബീജിങ്ങിൽ വെള്ളിയാഴ്ച 47 പേർക്കാണ് പ്രാദേശിക വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പൊതുചടങ്ങുകൾക്ക് ചൈന നിയന്ത്രണമേർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.