ഹോങ്കോങ് തെരഞ്ഞെടുപ്പ് തൂത്തുവാരി ബെയ്ജിങ് അനുകൂലികൾ
text_fieldsഹോങ്കോങ്: ചൈനക്കനുകൂലമായി മാറ്റിയെടുത്ത ഹോങ്കോങ് നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. 'ദേശസ്നേഹികൾ'ക്കു മാത്രം മത്സരിക്കാമെന്ന ചട്ടം പാലിച്ചു നടന്ന തെരഞ്ഞെടുപ്പിൽ ഒട്ടുമിക്ക സീറ്റുകളിലും ചൈനയെ അനുകൂലിക്കുന്ന പ്രതിനിധികൾക്ക് അനായാസ ജയം.
44 ലക്ഷം വോട്ടർമാരിൽ 30 ശതമാനം മാത്രം വോട്ടു രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ടിക് ചി യുവെൻ മാത്രമാണ് പരസ്യമായി ചൈനയെ അനുകൂലിക്കാത്തയാൾ. ചൈനയെ അനുകൂലിക്കുന്ന ഡി.എ.ബി നിർത്തിയ 13 പേരും ജയിച്ചു. മൊത്തം 20 സീറ്റുകളിലേക്കായിരുന്നു ജനം വോട്ടുചെയ്ത് പ്രതിനിധികളെ തെരഞ്ഞെടുത്തത്.
അവശേഷിച്ച 40 സീറ്റുകളിലേക്ക് ചൈനയെ അനുകൂലിക്കുന്ന പ്രത്യേക സമിതിയാകും പ്രതിനിധികളെ നാമനിർദേശം ചെയ്യുക. 30 സീറ്റുകൾ വ്യവസായ, സാമ്പത്തിക മേഖലകളിലുള്ളവർക്കാണ്. ജനം കൂട്ടമായി വോട്ടുചെയ്യാനെത്തുന്ന ഹോേ ങ്കാങ്ങിൽ ഇത്തവണ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവു വന്നത് ഭരണകൂടത്തിനെതിരായ പ്രതിഷേധം അറിയിക്കുന്നതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.