ബൈറൂത്ത് സ്ഫോടനം: 60ലധികം പേരെ കെണ്ടത്താനായില്ല
text_fieldsബൈറൂത്ത്: ലബനീസ് തലസ്ഥാനമായ ബൈറൂത്തിൽ ദിവസങ്ങൾ മുമ്പുണ്ടായ സ്ഫോടനത്തിൽ മരണം 154 ആയി. 25 പേരെ തിരിച്ചറിയാനായിട്ടില്ല. 6000ൽ അധികം പേർക്ക് പരിക്കേറ്റ സംഭവത്തിൽ 60ലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സ്ഫോടനത്തിൽ പരിക്കേറ്റ ഡച്ച് സ്ഥാനപതി ജാൻ വാൾട്ട്മാൻസിെൻറ ഭാര്യ ഹെഡ്വിജ് (55) മരിച്ചു.
അതേസമയം, സ്ഫോടനത്തിന് അശ്രദ്ധയും കൃത്യവിലോപവും കാരണമായിട്ടുണ്ടാകാമെങ്കിലും പുറത്തുനിന്നുള്ള ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ലബനീസ് പ്രസിഡൻറ് മൈക്കൽ ഔൻ പറഞ്ഞു. ലബനാന് സഹായമെത്തിക്കുന്നതിന് ഞായറാഴ്ച 'ദാതാക്കളുടെ സമ്മേളനം' നടക്കും. ഓൺലൈൻ വഴി നടക്കുന്ന സമ്മേളനത്തിന് നേതൃത്വം വഹിക്കുന്നത് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണാണ്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടക്കം പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.