ബൈറൂത് സ്ഫോടനം: മരണം 100 കവിഞ്ഞു
text_fieldsബൈറൂത്: ബൈറൂത് സ്ഫോടനത്തിൽ മരണ സംഖ്യ 100 കടന്നതായി റിപ്പോർട്ട്. 4000ത്തിൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു. ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബൈറൂത്തിെൻറ തുറമുഖ ഭാഗത്താണ് ചൊവ്വാഴ്ച രാത്രിയോടെ സ്ഫോടനമുണ്ടായത്. തുറമുഖത്തെ ഗാരേജിൽ സൂക്ഷിച്ച 2750 ടൺ അമോണിയം നൈട്രേറ്റാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബൈറൂത് നഗരത്തിെൻറ വലിയൊരു ഭാഗവും സ്ഫോടനാവശിഷ്ടങ്ങൾ നിറഞ്ഞു. ആയിരക്കണക്കിന് താമസകേന്ദ്രങ്ങളും വാഹനങ്ങളുമാണ് തകർന്നത്്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. അമോണിയം നൈട്രേറ്റാണ് സ്ഫോടക കാരണമെന്നാണ് സൂചനയെങ്കിലും വിശദ അന്വേഷണം നടക്കുന്നുണ്ട്. സ്ഫോടനത്തെ തുടർന്ന് ലബനാൻ പ്രസിഡൻറ് മൈക്കൽ ഒൗൻ അടിയന്തര മന്ത്രിസഭ യോഗം വിളിക്കുകയും രണ്ടാഴ്ച അടിയന്താരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് കാരണക്കാരായവരെ കെണ്ടത്തി അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും മൈക്കൽ ഒൗൻ പറഞ്ഞു.
ലബനാന് അടിയന്തര സഹായം ആവശ്യമാെണന്ന് പ്രധാനമന്ത്രി ഹസൻ ദിയാബ് പറഞ്ഞു. അമേരിക്ക, തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.