ദുരന്തനഗരമായി ഗസ്സയിലെ ബയ്ത് ലാഹിയ; ചൊവ്വാഴ്ച 110 പേരാണ് കൊല്ലപ്പെട്ടത്
text_fieldsഗസ്സ സിറ്റി: തുടർച്ചയായ ഇസ്രായേൽ ബോംബാക്രമണത്തെത്തുടർന്ന് വടക്കൻ ഗസ്സയിലെ ബയ്ത് ലാഹിയ ഇപ്പോൾ ദുരന്തനഗരം. ചൊവ്വാഴ്ച 110 പേർ ബെയ്ത് ലാഹിയയിൽ കൊല്ലപ്പെട്ടിരുന്നു. വടക്കൻ ഗസ്സയിലെ സ്ഥിതി ദുരന്തപൂർണമാണെന്ന് യു.എൻ അഭയാർഥി ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതംപേറുകയാണ് ജനങ്ങൾ.
അതിനിടെ, തെക്കൻ ലബനാനിലെ എട്ട് നഗരങ്ങളിൽ ഇസ്രായേൽ സേന ഒഴിഞ്ഞുപോകൽ മുന്നറിയിപ്പ് നൽകി. സുരക്ഷയെ കരുതി എത്രയും വേഗം വീടുകളിൽനിന്ന് മാറി അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് നീങ്ങണമെന്നാണ് നിർദേശം. രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ നിരവധി ഗ്രാമങ്ങളിൽനിന്ന് ഇതിനകം ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ലബനാന്റെ വിസ്തൃതിയുടെ നാലിലൊന്ന് വരുന്ന ഭാഗത്തും ഒഴിപ്പിക്കൽ നടന്നതായി യു.എൻ വിലയിരുത്തുന്നു.
അതേസമയം, ലബനാനിൽനിന്നയച്ച അഞ്ച് ഡ്രോണുകൾ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഒരെണ്ണം വടക്കൻ ഇസ്രായേലിലെ നഹാരിയയിലുള്ള വ്യവസായ മേഖലയിൽ പതിച്ചു. വിമാന ഉപകരണങ്ങൾ നിർമിക്കുന്ന ഒരു ഫാക്ടറിയിലാണ് ഇത് പതിച്ചതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.