ബെലറൂസിൽ വിമാനം നിലംതൊടുംമുമ്പ് വഴിതിരിച്ചുവിട്ട് മാധ്യമ പ്രവർത്തകനെ പിടികൂടി
text_fieldsമിൻസ്ക്: വിമാനം നിലത്തിറങ്ങാൻ അറിയിപ്പ് കിട്ടി നിമിഷങ്ങൾക്കകം മറ്റൊരിടത്തേക്ക് പറത്തി പ്രതിപക്ഷ അനുകൂല മാധ്യമ പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു. ബെലറൂസിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. വിമാനം നിലംതൊട്ടയുടൻ വിമാനം വളഞ്ഞ അധികൃതർ മാധ്യമ പ്രവർത്തകൻ റോമൻ പ്രൊസ്റ്റാസീവിച്ചിനെ കസ്റ്റഡിയിലെടുത്തു. വിമാനം വഴിതിരിച്ചുവിടുന്നതായി അറിയിപ്പ് വന്നയുടൻ അകത്തിരുന്ന പ്രൊസ്റ്റാസീവിച്ച് അപകടം മണത്തിരുന്നതായി യാത്രക്കാർ പറഞ്ഞു.
പോളണ്ട് ആസ്ഥാനമായുള്ള ഓൺലൈൻ മാധ്യമമായ 'നെക്സ്റ്റ'ക്കു വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു 26കാരൻ. ബെലറൂസ് പ്രസിഡൻറിനെതിരായി തെരുവിലിറങ്ങിയവരുടെ വിശദ വാർത്തകൾ അദ്ദേഹം നൽകിയിരുന്നു. ഇതാണ് അധികൃതരെ ചൊടിപ്പിച്ചത്. നിരവധി കേസുകൾ പ്രൊസ്റ്റാസീവിച്ചിനെതിരെ ബെലറൂസ് പൊലീസ് എടുത്തിട്ടുണ്ട്. ഇവയുടെ പേരിലാണ് അറസ്റ്റ്.
വിമാനം റാഞ്ചലാണ് സംഭവമെന്ന് ഇതേ കുറിച്ച് യൂറോപ്യൻ യൂനിയനും അമേരിക്കയും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.