ബെലറൂസ് പ്രതിപക്ഷ സഥാനാർഥി ലിത്വാനിയയിൽ അഭയം തേടി
text_fieldsമിൻസ്ക്: ബെലറൂസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പരാജയം അംഗീകരിക്കാത്ത മുഖ്യ പ്രതിപക്ഷ സ്ഥാനാർഥി സ്വെറ്റ്ലാന സിക്കനൗസ്ക്യ അയൽരാജ്യമായ ലിത്വാനിയയിൽ അഭയം തേടി. ലിത്വാനിയ വിദേശ മന്ത്രി ലിനസ് ലിൻകെവിഷ്യസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതിനിടെ പ്രതിപക്ഷ പ്രക്ഷോഭകർക്ക് നേരെ പൊലീസ് അടിച്ചമർത്തൽ രാജ്യത്ത് തുടരുകയാണ്.
രാജ്യത്തെ ഭരണവ്യവസ്ഥക്ക് മേൽ നിയന്ത്രണമുള്ള പ്രസിഡൻറ് അലക്സാണ്ടർ ലുകഷേങ്കാ ആറാം തവണയും പ്രസിഡൻറായി െതരഞ്ഞെടുക്കപ്പെട്ടത് അംഗീകരിക്കില്ലെന്ന് സ്വെറ്റ്ലാന നേരത്തേ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് മുതൽ രാജ്യത്ത് അരങ്ങേറുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ പ്രക്ഷോഭകൻ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.