ബെലറൂസിൽ നിന്ന് ഒരു വിമാനം കൂടി ഇറാഖിലേക്ക് തിരിച്ചു
text_fieldsമിൻസ്ക്: ബെലറൂസ്-പോളണ്ട് അതിർത്തിയിൽ കുടുങ്ങിയ ഇറാഖിലെ കുർദിസ്താൻ മേഖലയിൽ നിന്നുള്ള അഭയാർഥികളുമായി ഒരു വിമാനം കൂടി യാത്രതിരിച്ചു.
420 പേരുമായി ബെലറൂസ് തലസ്ഥാനമായ മിൻസ്കിലെ അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുർദിസ്താൻ മേഖലയിലെ ഇർബിലിലേക്കാണ് വിമാനം തിരിച്ചത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇറാഖിലേക്ക് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അഭയാർഥി പ്രശ്നം രൂക്ഷമായതോടെ നവംബർ 18ന് 400ലേറെ അഭയാർഥികളെ ഇറാഖ് എയർവേസ് ബഗ്ദാദിലും ഇർബിലിലും എത്തിച്ചിരുന്നു.
നിലവിൽ മൂവായിരത്തോളം അഭയാർഥികൾ ബെലറൂസ് അതിർത്തിയിൽ കഴിയുന്നുണ്ടെന്ന് പ്രസിഡൻറ് അലക്സാണ്ടർ ലുകഷങ്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.