രാജിക്കായി പതിനായിരങ്ങളുടെ പ്രക്ഷോഭം; തോക്കേന്തി കോപ്ടറിൽ കറങ്ങി പ്രസിഡൻറ്
text_fieldsമിൻസ്ക്: ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകഷേങ്കായുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനനഗരിയായ മിൻസ്കിൽ പതിനായിരങ്ങൾ നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുന്നു.
പ്രക്ഷോഭം നടത്തുന്നതിനിടെ തോക്കേന്തി ഹെലികോപ്ടറിൽ പറന്ന് നഗരം വീക്ഷിക്കുന്നതിെൻറ ദൃശ്യങ്ങൾ പ്രസിഡൻറ് പുറത്തുവിട്ടു. കറുത്ത വസ്ത്രവും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും അണിഞ്ഞ് തോളിൽ തോക്കും തൂക്കിയിട്ട് മിൻസ്കിെൻറ വിവിധ ഭാഗങ്ങളിൽ ഹെലികോപ്ടറിൽ പരിശോധന നടത്തുന്നതിെൻറ ദൃശ്യങ്ങളാണ് അലക്സാണ്ടർ ലുകഷേങ്കാ തെന്ന പുറത്തുവിട്ടത്. പ്രക്ഷോഭകരെക്കുറിച്ച് അവർ എലികളെപ്പോലെ ഒാടുകയാണ് എന്ന് പരിഹസിച്ച് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മറ്റൊരു ദൃശ്യത്തിൽ കലാഷ്നിക്കോവ് മാതൃകയിലുള്ള തോക്കുമായി സൈനികരുെട അകമ്പടിയിൽ വന്നിറങ്ങുന്നതും കാണാം. 15 വയസ്സുകാരനായ മകൻ കോല്യയും തോക്കും ൈസനിക യൂനിഫോമും ധരിച്ച് ഒപ്പമുണ്ട്.
ആഗസ്റ്റ് ഒമ്പതിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായാണ് പ്രക്ഷോഭകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.