കുരങ്ങുപനിക്ക് ക്വാറന്റൈൻ നിർബന്ധമാക്കുന്ന ആദ്യ രാജ്യമായി ബെൽജിയം
text_fieldsബ്രസ്സൽസ്: നാല് പുതിയ കുരങ്ങുപനി കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രോഗത്തിന് ക്വാറന്റൈൻ നിർബന്ധമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബെൽജിയം. 21 ദിവസത്തെ ക്വാറന്റൈനാണ് രോഗികൾക്ക് നിർബന്ധമാക്കിയത്.
വസൂരിയുടെ ഗണത്തിൽ പെട്ട രോഗം തന്നെയാണ് കുരങ്ങുപനിയും. ചുണങ്ങ്, പനി, തലവേദന എന്നിവയാണ് രോഗ ലക്ഷണങ്ങൾ. കുരങ്ങു പനി വസൂരിയെ അപേക്ഷിച്ച് മാരകമല്ല. മരണനിരക്ക് നാല് ശതമാനത്തിൽ താഴെയാണ്. എന്നാൽ സാധാരണയായി രോഗം കണ്ട് വരുന്ന ആഫ്രിക്കക്ക് പുറത്തും രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ ആശങ്കയിലാണ്. ബെൽജിയത്തിൽ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയില്ലെന്ന് ബെൽജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെഡിസിൻ പറഞ്ഞു.
ശനിയാഴ്ചയാണ് രാജ്യത്ത് നാലാമതൊരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഈ രോഗി ചികിത്സയിലാണെന്നും മുമ്പ് രോഗം സ്ഥിരീകരിച്ച രണ്ട് പേരുമായി സമ്പർക്കമുള്ള ആളാണിതെന്നും അധികൃതർ അറിയിച്ചു.
12 രാജ്യങ്ങളിലായി ആകെ 92 കേസുകൾ ഇതുവരെ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു. സ്ഥിരീകരിക്കാത്ത മറ്റ് 28 കേസുകൾ ഉള്ളതായും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേർത്തു. പോർച്ചുഗൽ, സ്വീഡൻ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമ്മനി, യു.എസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.