ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
text_fieldsതെൽഅവീവ്: വാഹനാപകടത്തിൽ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിക്ക് ഗുരുതര പരിക്ക്. ഇറ്റമർ ബെൻഗ്വിർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. തെൽഅവീവിന് സമീപം റാമല്ലയിലാണ് സംഭവം.
ബൻഗീറിനെ കൂടാതെ മകൾക്കും ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ 19കാരിയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ഷാമിർ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ തലകീഴായി മറിഞ്ഞ് കാർ മറ്റൊരു കാറിൽ ഇടിച്ചു കിടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഇസ്രായേൽ പൊലീസ് ഉത്തരവിട്ടു.
പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ യുദ്ധകാല സർക്കാറിലെ വിവാദ മന്ത്രിയാണ് ബെൻഗ്വിർ. ഇസ്രായേൽ ആക്രമണം നടത്തുന്ന ഗസ്സയിൽ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനും അവിടെ ജൂത സെറ്റിൽമെന്‍റ് പുനഃസ്ഥാപിക്കാനുമുള്ള പ്രഖ്യാപനത്തെ പിന്തുണക്കാൻ ബെൻഗ്വിർ ആഹ്വാനം ചെയ്തിരുന്നു.
കൂടാതെ, സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഇറാന്‍റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പ്രതികാരമായി ഇസ്രായേലിന് നേരെ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കണമെന്ന് ബെൻഗ്വിർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.