Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘നെതന്യാഹുവിനെയും...

‘നെതന്യാഹുവിനെയും കൂട്ടാളികളെയും നരകത്തിൽ ചുട്ടെരിക്കണം’; ഇസ്രായേലിനെതിരെ ഐറിഷ് പാർലമെന്റിൽ ആഞ്ഞടിച്ച് എം.പി

text_fields
bookmark_border
‘നെതന്യാഹുവിനെയും കൂട്ടാളികളെയും   നരകത്തിൽ ചുട്ടെരിക്കണം’; ഇസ്രായേലിനെതിരെ ഐറിഷ് പാർലമെന്റിൽ ആഞ്ഞടിച്ച് എം.പി
cancel

ഡബ്ലിൻ: ഫലസ്തീനിലെ സ്ത്രീക​ളെയും കുരുന്നുകളെയും ബോബിട്ട് കൊന്നുതീർക്കുന്ന ബിന്യമിൻ നെതന്യാഹുവിനെയും കൂട്ടാളികളെയും നരകത്തിൽ ചുട്ടെരിക്കണമെന്ന് ഐറിഷ് എം.പി തോമസ് ഗൗൾഡ്. ഐറിഷ് പാർലമെന്റിൽ നടത്തിയ വികാരനിർഭര പ്രസംഗത്തിലാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

ഇത് കേവലം യുദ്ധക്കുറ്റകൃത്യമല്ല. അതീവ ഭയാനകമാണിത്. ഈ കൊടും​ക്രൂരതകൾ അരങ്ങേറുമ്പോഴും ഇസ്രായേൽ ​ജനത എന്തുചെയ്യുകയാണ്? അവർക്ക് ഹൃദയമുണ്ടോ​? അതല്ലേ കുഞ്ഞുങ്ങളോട് ഈ ക്രൂരതയൊക്ക പ്രവർത്തിക്കാൻ അവരുടെ ഭരണകൂടത്തെ അനുവദിക്കുന്നത്? എവിടെ ഇസ്രായേലികളുടെ മാനവികത? എത്രയോ ദശാബ്ദങ്ങളിൽ ജൂത ജനത അനുഭവിച്ചു. അതുതന്നെ അവരുടെ ഭരണകൂടം മറ്റൊരു ജനത​യുടെ നേരെ പ്രയോഗിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.

അന്തർദേശീയ തലത്തിലുയരുന്ന പ്രതിഷേധങ്ങൾക്കും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനും പുല്ലുവില കൽപിച്ച് അഭയാർഥികൾ തിങ്ങിനിറഞ്ഞ റഫയിലടക്കം ഇസ്രായേൽ ആക്രമണം തുടരുന്ന വേളയിൽ യൂറോപ്യൻ എം.പിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ​പ്രചരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelpalastineIsrael Palestine ConflictBenjamin Netanyahu
News Summary - Benjamin Netanyahu and his generals to be burned in hell says irish MP
Next Story