ഇസ്രായേൽ: വീണ്ടും അധികാരത്തേരിലേറുമോ നെതന്യാഹു?
text_fieldsതെൽ-അവീവ്: അധികാരത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന് പ്രഖ്യാപിച്ച് മുൻ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. പാർലമെന്‍റിൽ നേരിയ ഭൂരിപക്ഷത്തിന് നെതന്യാഹുവിന്‍റെ തീവ്ര വലതുപക്ഷ ലികുഡ് പാർട്ടി വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന വിവരം.
'ഇസ്രായേൽ ജനതയിൽ നിന്ന് വിശ്വാസത്തിന്‍റെ വോട്ടുകളാണ് ഞങ്ങൾ നേടിയത്. മികച്ച വിജയത്തിന്‍റെ വക്കിലാണ് ഞങ്ങൾ. സ്ഥിരതയുള്ള സർക്കാർ രൂപവത്കരിക്കും' -നെതന്യാഹു പറഞ്ഞു. സുസ്ഥിരമായ ഭരണവും സുരക്ഷയും നയതന്ത്രജ്ഞാനവുമാണ് ജനങ്ങൾക്കാവശ്യമെന്നും നെതന്യാഹു പറഞ്ഞു.
സെനറ്റിലെ 120 സീറ്റുകളിൽ 62 സീറ്റുകൾ നേടി നെതന്യാഹുവിന്‍റെ പാർട്ടിക്ക് തിരിച്ചുവരാനാകുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹു 18 മാസം മുമ്പാണ് രാജിവെച്ചത്. തുടർച്ചയായി 12 വർഷക്കാലം ഭരണം നടത്തിയ നെതന്യാഹു ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ്.
അതേസമയം, ഇരു മുന്നണികൾക്കും 120 അംഗ പാർലമെന്‍റിൽ കൃത്യമായ ഭൂരിപക്ഷമില്ലെങ്കിൽ 2023ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. നാലു വർഷത്തിനിടെ, അഞ്ചാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പാണ് ഇസ്രായേലിൽ നടന്നത്. 67 ലക്ഷത്തോളമാണ് വോട്ടർമാർ. യെഷ് ആറ്റിദ് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ യെർ ലാപിഡും നെതന്യാഹുവും തമ്മിലായിരുന്നു മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.