നെതന്യാഹുവിന്റെ ക്രിമിനൽ രാഷ്ട്രീയ ജീവിതം ഉടൻ അവസാനിക്കും -ഇറാൻ
text_fieldsതെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ക്രിമിനൽ രാഷ്ട്രീയ ജീവിതം അവസാനത്തോട് അടുക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുല്ലഹിയാൻ. ഇസ്രായേൽ പ്രധാനമന്ത്രി ഉടൻ അധികാരത്തിൽ നിന്ന് പുറത്താകുമെന്നും ഗസ്സ യുദ്ധം അതോടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രം ഈ പാതയിൽ മുന്നേറുകയാണെന്നും അമീർ സൂചിപ്പിച്ചു.
‘ഗസ്സയിലെ യുദ്ധവും വംശഹത്യയും അവസാനിപ്പിക്കാനുള്ള വഴി വൈറ്റ് ഹൗസിന് നന്നായി അറിയാം. രാഷ്ട്രീയമാണ് മേഖലയിൽ നിലവിലുള്ള പ്രതിസന്ധി’ -അദ്ദേഹം പറഞ്ഞു.
ജോർദാനിലെ യു.എസ് താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് ശേഷം ഇറാൻ -യു.എസ് സംഘർഷാവസ്ഥ മൂർച്ഛിച്ചിട്ടുണ്ട്. ഇറാഖിലെ ഇസ്‍ലാമിക് റെസിസ്റ്റൻസ് എന്നറിയപ്പെടുന്ന സംഘമാണ് ഞായറാഴ്ച ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികരെ കൊലപ്പെടുത്തിയത്. ഡസൻ കണക്കിന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇതിന് തിരിച്ചടി നൽകാൻ അറിയാമെന്നും പ്രതികരിക്കുമെന്നും യു.എസ് പ്രസിഡൻ്റ് ബൈഡൻ ഇന്നലെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.