ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരങ്ങളുടെ പട്ടികയിൽ ബർലിൻ ഒന്നാമത്
text_fieldsലണ്ടൻ ആസ്ഥാനമായുള്ള ടൈം ഔട്ട് സർവേ പ്രകാരം ആഗോളതലത്തിൽ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരമായി ജർമനിയിലെ ബർലിൻ തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടുപിന്നിൽ ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗും ഇന്ത്യൻ നഗരങ്ങളിൽ മുംബൈയുമാണ്.
അഞ്ച് ഏഷ്യൻ രാജ്യങ്ങൾ ചാർട്ടിലെ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടി. ജപ്പാന്റെ തിരക്കേറിയ തലസ്ഥാനമായ ടോക്യോ മൂന്നാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള 50 നഗരങ്ങളിലെ 20,000 പേർക്കിടയിൽ നടത്തിയ സർവേ പ്രകാരം അവരുടെ പ്രാദേശിക ഗതാഗത സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും വിശ്വസനീയവും സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗത ശൃംഖലയുള്ളതിനാലാണ് ബർലിനെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരമായി തിരഞ്ഞെടുത്തത്.
ബർലിനിലെ 97% നിവാസികളും പൊതുഗതാഗത ശൃംഖലയെ പ്രശംസിച്ചു. പ്രത്യേകിച്ച് യു-ബാൻ എന്ന മെട്രോ സംവിധാനത്തിന് വൻ പിന്തുണയാണ് രാജ്യത്തുടനീളം ലഭിക്കുന്നത്. ഇത് 175 സ്റ്റേഷനുകളും വാഗ്ദാനം ചെയ്യുന്നു. ബർലിൻ, പ്രാഗ്, ടോക്കിയോ, കോപ്പൻഹേഗൻ, സ്റ്റോക്ക്ഹോം, സിങ്കപ്പൂർ, തായ്പെയ്, ഹോങ്കോങ്, ഷാങ്ഹായ്, ആംസ്റ്റർഡാം എന്നിവയാണ് ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള ലോകത്തിലെ ഏറ്റവും മികച്ച 10 നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
പൊതുഗതാഗതത്തിൽ നഗരം ചുറ്റികറങ്ങുന്നത് എളുപ്പമാണോ എന്ന ചോദ്യത്തിന്‍റെ അടിസ്ഥാനമാക്കിയുള്ള സർവേ പ്രകാരം സുഗുമമായ ഗതാഗത ശൃംഗല കൈകാര്യം ചെയ്തതതിനാണ് ടോക്യോ മൂന്നാമത് എത്തിയത്.
അതേ സമയം ഏകദേശം 12.5 ദശലക്ഷം ജനസംഖ്യയുള്ള വലിയ സബർബൻ റെയിൽവെ ശൃംഖലയാണ് മുംബൈയിലുള്ളത്. പൊതുഗതാഗതത്തിലൂടെ മുംബൈ കടക്കുന്നത് എളുപ്പമാണെന്ന് 81 ശതമാനം നാട്ടുക്കാരും പറയുന്നു. ദശലക്ഷക്കണക്കിനാളുകൾ നഗരത്തിലെ ബസുകളും റിക്ഷകളും മെട്രോയും ടാക്സികളും ദിവസവും ഉപയോഗിക്കുന്നതായി കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.