Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ വാക്​സി​െൻറ...

കോവിഡ്​ വാക്​സി​െൻറ പേറ്റൻറ്​ ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച്​ യു.എസ്​

text_fields
bookmark_border
joe biden
cancel

വാഷിങ്​ടൺ: കോവിഡ്​ വാക്​സി​െൻറ പേറ്റൻറ്​ ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച്​ യു.എസും. അന്താരാഷ്​ട്ര സമൂഹത്തിൽ നിന്ന്​ കടുത്ത സമ്മർദം ഉയരുന്നതിനിടെയാണ്​ പേറ്റൻറ്​ താൽക്കാലികമായി ഒഴിവാക്കാനുള്ള തീരുമാനത്തെ യു.എസ്​ പിന്തുണച്ചത്​​. യു.എസ്​ പ്രസിഡൻറി​െൻറ വ്യാപാര പ്രതിനിധി കാതറീൻ ടായിയാണ്​ ഇക്കാര്യം അറിയിച്ചത്​.

​ബൗദ്ധിക സ്വത്തവകാശത്തെ എപ്പോഴും സംരക്ഷിക്കുന്ന നയമാണ്​ യു.എസി​േൻറത്​. എന്നാൽ, കോവിഡ്​ ​രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാക്​സിനുകളുടെ പേറ്റൻറ്​ ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണക്കുകയാണെന്ന്​ കാതറീൻ ടായ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. അമേരിക്കൻ ജനങ്ങൾക്ക്​ ആവശ്യത്തിന്​ വാക്​സിൻ ലഭ്യമാണ്. വാക്​സിൻ ലഭ്യത വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി വിവിധ കമ്പനികളുമായി ചർച്ച നടത്തും. വാക്​സിൻ നിർമിക്കാനാവശ്യമായ അസംസ്​കൃത വസ്​തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.

പേറ്റൻറ്​ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്​ട്ര സമൂഹത്തി​െൻറ​ കടുത്ത സമ്മർദമാണ്​ യു.എസ്​ നേരിട്ടത്​. രാജ്യത്തെ ചില ഡെമോക്രാറ്റിക്​ പാർട്ടി നേതാക്കളും പേറ്റൻറ്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. വാക്​സിനുകളുടെ കുത്തക യു.എസ്​ അടക്കമുള്ള ചില സമ്പന്ന രാജ്യങ്ങൾക്ക്​ മാത്രമാണെന്ന വിമർശനം ഉയർന്നിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡിൽ വലയു​േമ്പാൾ ഇത്​ ഒഴിവാക്കി വാക്​സിൻ എല്ലാവർക്കും ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ലോകാരോഗ്യ സംഘടനയും ഈ ആവശ്യം മുന്നോട്ട്​ വെച്ചിരുന്നു. അതേസമയം, വാക്​സി​െൻറ പേറ്റൻറ്​ ഒഴിവാക്കാനുള്ള തീരുമാനത്തിന്​ പിന്നാലെ യു.എസിലെ മരുന്ന്​ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Bidencovid vaccine
News Summary - Biden administration supports waiving patent protections for Covid vaccines
Next Story