Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസ്​ട്രേലിയൻ...

ആസ്​ട്രേലിയൻ പ്രധാനമന്ത്രിയുടെ പേരു മറന്ന്​ ബൈഡൻ

text_fields
bookmark_border
ആസ്​ട്രേലിയൻ പ്രധാനമന്ത്രിയുടെ പേരു മറന്ന്​ ബൈഡൻ
cancel

വാഷിങ്​ടൺ: ​ത്രിരാഷ്​ട്ര കരാർ പ്രഖ്യാപനത്തിനിടെ ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്​കോട്​ മോറിസ​െൻറ പേരു മറന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. ദാറ്റ്​ ഫെലോ ഫ്രം ഡൗൺ അണ്ടർ എന്നാണ്​ മോറിസനെ ബൈഡൻ വിശേഷിപ്പിച്ചത്​.

പരിപാടിക്കു ശേഷം നന്ദി പറയുകയായിരുന്നു ബൈഡൻ. ബ്രിട്ടീഷ്​ പ്രധാനമന്ത്രിയുടെ പേര്​ പറഞ്ഞ ബൈഡന്​ മോറിസ​െൻറ പേര്​ ഓർത്തെടുക്കാൻ പറ്റിയില്ല. തംപ്​സ്​ അപ്​ ആംഗ്യത്തിലൂടെയാണ്​ മോറിസൻ ഇതിനോട്​ പ്രതികരിച്ചത്​.

സംഭവത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്​തു.

ഏഷ്യ-പസഫിക്​ മേഖലയിൽ ചൈനയുടെ സ്വാധീനം തടയാൻ പുതിയ പ്രതിരോധ കരാറാണ് യു.എസും യു.കെയും ആസ്​ട്രേലിയയും പ്രഖ്യാപിച്ചത്. യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ, യു.കെ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ, ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്​കോട്​ മോറിസൺ എന്നിവർ ചേർന്ന്​ വിർച്വൽ വാർത്തസമ്മേളനം നടത്തിയാണ്​ ഒാകസ്​ എന്ന പേരിലുള്ള(AUKUS)കരാറിനെ കുറിച്ച്​ ധാരണയിലെത്തിയത്​.

കരാറനുസരിച്ച്​ ആസ്​ട്രേലിയക്ക്​ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കാൻ സാധിക്കും. അതിനു വേണ്ട സാ​ങ്കേതിക വിദ്യ യു.എസ്​ കൈമാറും. എന്നാൽ ആണവായുധങ്ങൾ വഹിച്ചുകൊണ്ടുള്ള അന്തർവാഹിനികളല്ലെന്നും രാജ്യങ്ങൾ വ്യക്തമാക്കി. കാരണം ആണവനിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമാണ്​ ആസ്​ട്രേലിയ.

ത്രിരാഷ്​ട്ര കരാറിനെ വിമർശിച്ച്​ ചൈന രംഗത്തുവന്നു. ആസ്​ട്രേലിയയുമായള്ള അന്തർവാഹിനി കരാർ നഷ്​ടമായതിനെ തുടർന്ന്​ ഫ്രാൻസും വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenScott Morrison
News Summary - Biden Appears To Forget Australian PM's Name
Next Story