ഇന്ത്യൻ വംശജരായ ഡോക്ടർമാരെ സുപ്രധാന പദവികളിൽ നിയമിച്ച് ബൈഡൻ
text_fieldsവാഷിങ്ടൺ: ഇന്ത്യൻ വംശജരായ രണ്ട് ഡോക്ടർമാരെ സുപ്രധാന പദവികളിൽ നിയമിച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ഇന്തോ-അമേരിക്കൻ ഫിസിഷ്യനും വെസ്റ്റ് വിർജീനിയ മുൻ ഹെൽത്ത് കമീഷണറുമായ ഡോ. രാഹുൽ ഗുപ്തയെ നാഷനൽ ഡ്രഗ് കൺഡ്രോൾ പോളിസി ഓഫിസ് മേധാവിയായും സർജനും എഴുത്തുകാരനുമായ ഡോ. അതുൽ ഗവാണ്ടയെ യു.എസ് ഏജൻസി ഫോർ ഇൻറർനാഷനൽ ഡെവലപ്മെൻറിലെ ഗ്ലോബൽ ഹെൽത്ത് ബ്യൂറോ അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ ആയുമാണ് നിയമിച്ചത്.
25വർഷമായി ഫിസിഷ്യനായി ജോലിചെയ്യുന്ന ഗുപ്ത വെസ്റ്റ് വിർജീനിയയിൽ ഹെൽത്ത് കമീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.രാഹുൽ 21ാം വയസ്സിലാണ് യു.എസിലെത്തിയത്. ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്നാണ് മെഡിക്കൽ ബിരുദം പൂർത്തിയാക്കിയത്. ന്യൂയോർക് ടൈംസ് ബെസ്റ്റ് സെല്ലറായി തിരഞ്ഞെടുത്ത പുസ്തകങ്ങളുടെ രചയിതാവാണ് 55കാരനായ ഗവാണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.