യു.എസ് ഫെഡറൽ ജഡ്ജിയായി മുസ്ലിമിനെ നിയമിച്ച് ബൈഡൻ
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ ന്യായാധിപ പദവിയിൽ ഇസ്ലാം മത വിശ്വാസിയെ നിയമിച്ച് പ്രസിഡൻറ് ജോ ബൈഡൻ. സാഹിദ് എൻ. ഖുറൈശിയാണ് ജഡ്ജിയായി നിയമിതനായ മുസ്ലിം. അമേരിക്കയുടെ ചരിത്രത്തിൽ ഫെഡറൽ ജഡ്ജിയാകുന്ന ആദ്യ മുസ്ലിമാണ് ഖുറൈശി. ഇന്ത്യൻ വംശജ രൂപ രംഗ പുറ്റഗുണ്ട ഉൾപ്പെടെ 10 പേരെയാണ് പുതിയ ഫെഡറൽ സർക്യൂട്ട്, ജില്ല കോടതി, കൊളംബിയ സുപ്പീരിയർ കോർട്ട് ജഡ്ജിമാരായി പ്രസിഡൻറ് നാമനിർദേശം ചെയ്തത്. ഇൗ പദവിയിൽ എത്തുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വംശജയും പസഫിക് ദ്വീപിൽനിന്നുള്ള വനിതയുമാണ് ജഡ്ജ് രൂപ രംഗ. വാഷിങ്ടൺ ഡി.സിയിലെ ജില്ല കോടതി ജഡ്ജിയുടെ ചുമതല രൂപ രംഗ വഹിക്കും.
2007ൽ ഒഹായോ സ്റ്റേറ്റ് മോർട്ടിസ് കോളജിൽനിന്ന് നിയമബിരുദം നേടിയ രൂപ രംഗ, 2008ൽ ജഡ്ജ് വില്യം എം. ജാക്സെൻറ ക്ലർക്കായി അഭിഭാഷക ജീവിതം ആരംഭിച്ചു. 2019 മുതൽ ഡി.സി റെൻറൽ ഹൗസിങ് കമീഷൻ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയായി പ്രവർത്തിച്ചു വരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.