ബൈഡൻ കാബിനറ്റ്: രണ്ടു ഇന്ത്യൻ വംശജരെ ഉൾപ്പെടുത്തിയേക്കും
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ മുൻ സർജൻ ജനറൽ വിവേക് മൂർത്തി അടക്കം രണ്ട് പ്രമുഖ ഇന്ത്യൻ വംശജരെ ജോ ബൈഡെൻറ കാബിനറ്റിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബൈഡെൻറ മുതിർന്ന ഉപദേശകനാണ് മൂർത്തി. ഇദ്ദേഹത്തെ ആരോഗ്യ, മാനവശേഷി വകുപ്പ് സെക്രട്ടറി ആക്കിയേക്കും.
സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രഫ. അരുൺ മജുംദാറിനെ സുപ്രധാനമായ ഊർജ വകുപ്പ് സെക്രട്ടറിയാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. മജുംദാർ നിലവിൽ ഊർജ സംബന്ധിയായ വിഷയങ്ങളിൽ ബൈഡന് ഉപദേശം നൽകുന്നുണ്ട്.
'അധികാര കൈമാറ്റം
കൃത്യസമയത്ത് നടക്കും'
വാഷിങ്ടൺ: ഡോണൾഡ് ട്രംപിൽ നിന്ന് ജോ ബൈഡനിലേക്ക് അധികാരം 'ക്രമത്തിൽ' 'കൃത്യസമയത്ത്' കൈമാറുമെന്ന് മുതിർന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിച്ച് മക്കൊന്നൽ. ബൈഡെൻറ വിജയം ട്രംപ് അംഗീകരിക്കുന്നില്ലെന്ന ആരോപണത്തിലെ വസ്തുത എന്തെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മക്കൊന്നൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.