കുടിയേറ്റ നിയന്ത്രണം ഇല്ലാതാക്കും; പാരിസ് ഉടമ്പടിയുടെ ഭാഗമാകും -അമേരിക്കയിൽ ബൈഡൻ ഭരണം ഇങ്ങനെ..
text_fieldsവാഷിങ്ടണ്‍: ചില ഭൂരിപക്ഷ മുസ്ലിം രാഷ്ടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലിൻ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമാകുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപ് ഭരണകൂടം പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയതായിരുന്നു.
കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന രാജ്യത്തെ കരകയറ്റുന്നതിനായി ജോ ബൈഡന്‍ പുതിയ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ചിലവുകളിലേക്കും മറ്റു പ്രവര്‍ത്തനങ്ങളിലേക്കും തുക മാറ്റിവെച്ചിട്ടുണ്ട്. കോവിഡ് ബാധിക്കുകയും ജീവിതം തകരുകയും ചെയ്തവർക്കും പ്രതിസന്ധിയിലായ വ്യവസായങ്ങൾക്കും സഹായ പാക്കേജിൽ തുക വകയിരുത്തിയിട്ടുണ്ട്.
രാജ്യത്തിന്‍റെ ആരോഗ്യ മേഖല വളരെ പരിതാപകരമാണെന്ന് റോൺ ക്ലിൻ ചൂണ്ടികാട്ടി. അതിൽ മാറ്റം വരുത്താൻ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വായ്പകളുടെ കാലാവധി നീട്ടികൊടുക്കുമെന്നും സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കൽ നടപടികളിൽ നിന്ന് സംരക്ഷിക്കുമെന്നും നിയുക്ത പ്രസിഡൻറ് ജോ ബൈഡനെ ഉദ്ധരിച്ച് റോൺ ക്ലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.