Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജീവനക്കാരനെ കടിച്ചു; ബൈഡന്‍റെ പട്ടികളെ വൈറ്റ്​ഹൗസിൽനിന്ന്​നാടുകടത്തി
cancel
Homechevron_rightNewschevron_rightWorldchevron_rightജീവനക്കാരനെ കടിച്ചു;...

ജീവനക്കാരനെ കടിച്ചു; ബൈഡന്‍റെ പട്ടികളെ വൈറ്റ്​ഹൗസിൽനിന്ന്​'നാടുകടത്തി'

text_fields
bookmark_border

വാഷിങ്​ടൺ: ഡെലാവറിൽനിന്ന്​ കുടുംബത്തെയും കൂട്ടി വൈറ്റ്​ഹൗസിലെത്തിയ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ ഇഷ്​ടക്കാരായ രണ്ട്​ ജർമൻ ഷെപേഡ്​ നായ്​ക്കളെ തിരിച്ചയച്ചു. വൈറ്റ്​ഹൗസിലെ ജീവനക്കാരോട്​ ഇവരുടെ സമീപനം അത്ര ശരിയല്ലാത്തതാണ്​ വളർത്തുനായ്​ക്കൾക്ക്​ പണിയായത്​. വൈറ്റ്​ഹൗസ്​ ജീവനക്കാരിലൊരാളെ ദിവസങ്ങൾക്ക്​ മുമ്പ്​ നായ കടിച്ചിരുന്നു. പരിക്ക്​ ഗുരുതരമാണോ എന്നറിയില്ലെങ്കിലും ഇവരെ ഇനിയും തുടരാൻ അനുവദിക്കുന്നത്​ അപകടം ചെയ്യുമെന്ന്​ കണ്ടാണ്​ കഴിഞ്ഞയാഴ്ച 'നാടുകടത്തുന്നതി'ൽ കലാശിച്ചത്​.

മൂന്നു വയസ്സ്​ മാത്രം പ്രായമുള്ള 'മേജർ' എന്ന നായയുടെ സ്വഭാവം വൈറ്റ്​ഹൗസിനെ അടുത്തായി മുനയിലാക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടു നായ്​ക്കളിൽ ഇളയതാണെങ്കിലും സ്വഭാവത്തിൽ കാർക്കശ്യക്കാരനാണ്​. വൈറ്റ്​ഹൗസിലെത്തുന്ന ജീവനക്കാർക്കു നേരെ ചാടിയും കുരച്ചോടിച്ചും ചി​ലപ്പോഴെങ്കിലും ചാടിവീണും 'മേജറു'ടെ ആക്രമണ സ്വഭാവം വിമർശനത്തിനിടയാക്കിയിരുന്നു. അതിനിടെയാണ്​ ഒരാൾക്ക്​ കടിയേൽക്കുന്നത്​. ഇതോടെ മറ്റൊരു വഴിയില്ലെന്നു കണ്ടാണ്​ നാടുകടത്താൻ തീരുമാനമെടുത്തത്​. ജനുവരിയിൽ വന്ന ഇരുവരും ഇതോടെ അതിവേഗം വൈറ്റ്​ഹൗസിന്​ പുറത്തായി.

13കാരനായ 'ചാമ്പി​'നോടും 'മേജറോടും' ത​െന്‍റ ഒടുങ്ങാത്ത അഭിനിവേശം അടുത്തിടെ ടെലിവിഷൻ അഭിമുഖത്തിൽ ബൈഡൻ പത്​നി ജിൽ ബൈഡൻ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biden German ShepherdWhitehousesent back to Delaware
News Summary - Biden German Shepherd has aggressive incident and is sent back to Delaware
Next Story