കുഞ്ഞായിരുന്നപ്പോൾ ഒരു വിക്കനായിരുന്നു ബൈഡൻ; ഇനി ആ വാക്കുകൾക്ക് ലോകം കാതോർക്കും
text_fieldsജോസഫ് റോബിനെറ്റ് ബിഡൻ സീനിയർ- കാതറിൻ യൂജീനിയ എന്നിവരുടെ മകനായി 1942 നവംബർ 20നായിരുന്നു ജോസഫ് റോബിനെറ്റ് ബിഡൻ ജൂനിയർ എന്ന ജോ ബൈഡെൻറ ജനനം. കത്തോലിക്കാ കുടുംബത്തിലെ മൂത്ത മകനായ അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു.
തുടക്കത്തിൽ സമ്പന്നനായിരുന്ന പിതാവിന് ബൈഡൻ ജനിച്ചപ്പോഴേക്കും ബിസിനസിൽ തിരിച്ചടിയുണ്ടായി. പിന്നീട് അദ്ദേഹവും കുടുംബവും വർഷങ്ങളോളം ബൈഡെൻറ മാതൃ മുത്തശ്ശീമുത്തശ്ശന്മാർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. 1950 കളിൽ സ്‌ക്രാൻറൺ നഗരം സാമ്പത്തിക തകർച്ചയിൽ അകപ്പെട്ടതോടെ ബൈഡെൻറ പിതാവിന് സ്ഥിരമായി ഒരു ജോലി കണ്ടെത്താൻപോലും സാധിച്ചില്ല. 1953 മുതൽ ഡെലവെയറിലെ ക്ലേമോണ്ടിലെ ഒരു അപ്പാർട്ട്മെൻറിൽ വർഷങ്ങളോളം താമസിച്ചിരുന്ന ഈ കുടുംബം തുടർന്ന് വിൽമിംഗ്ടണിലുള്ള ഒരു വീട്ടിലേക്ക് താമസം മാറി. അവിടെ, പഴയ കാർ വിൽകുന്ന ജോലിയിലായിരുന്നു ബൈഡെൻറ പിതാവിന്.
ക്ലേമോണ്ടിലെ ആർച്ച്മിയർ അക്കാദമിയിൽ ഹൈസ്കൂൾ ഫുട്ബോൾ ടീമിലെ അംഗമായിരുന്ന ബൈഡൻ അക്കാലത്ത് ബേസ്ബോളും കളിച്ചിരുന്നു.1961 ൽ അദ്ദേഹം ബിരുദം നേടി. ഒരു വിക്കനായിരുന്ന ബൈഡൻ തെൻറ ഇരുപതുകളുടെ ആരംഭം മുതൽ ഈ വൈകല്യം മറികടന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു.
1969ൽ അറ്റോർണിയായി. 1970ൽ ന്യു കാസ്റ്റ്ൽ കൺട്രി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1972ൽ ആദ്യമായി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ചരിത്രത്തിലെ ആറാമത്തെ പ്രായം കുറഞ്ഞ സെനറ്ററായിരുന്നു അദ്ദേഹം. ആറു തവണ സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ വൈസ് പ്രസിഡൻറകുന്നതിന് വേണ്ടി സ്ഥാനം ഒഴിയുന്ന സമയത്ത് അമേരിക്കൻ സെനറ്റിലെ ഏറ്റവും മുതിർന്ന നാലാമത്തെ സെനറ്റംഗമായിരുന്നു ജോ ബൈഡെൻ. 2012ൽ നടന്ന അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിലും ഒബാമയും ബൈഡെനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അമേരിക്കൻ ഐക്യനാടുകളുടെ 47ാംമത്തെ വൈസ് പ്രസിഡൻറായിട്ടാണ് ജോ ബൈഡെൻ ഓബാമക്കൊപ്പം ജയിക്കുന്നത്. 1973 മുതൽ 2009ൽ വൈസ് പ്രസിഡൻറായി തിരഞ്ഞെടുക്കുന്നത് വരെ ഡെലവെയർനെ പ്രതിനിധീകരിച്ച് അമേരിക്കൻ സെനറ്റിൽ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.