ബൈഡനും ഷി ജിൻപിങ്ങും അടുത്ത മാസം കൂടിക്കാഴ്ച നടത്തിയേക്കും
text_fieldsബെയ്ജിങ്: യു.എസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അടുത്തമാസം കൂടിക്കാഴ്ച നടത്തിയേക്കും. നവംബർ 11 മുതൽ 17വരെ സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണം (അപെക്) ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി ജിൻപിങ് എത്തുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ബാലിയിൽ നടന്ന ജി20 ഉച്ചകോടിക്കുശേഷം ബൈഡനും ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിട്ടില്ല. വാഷിങ്ടൺ സന്ദർശിച്ച വാങ് യി ബൈഡനുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.