സെപ്റ്റംബർ 11 ഭീകരാക്രമണം : അന്വേഷണ രേഖകൾ പുറത്തുവിടാൻ ബൈഡെൻറ നിർദേശം
text_fieldsവാഷിങ്ടണ്‍: 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പരസ്യമാക്കാന്‍ നിര്‍ദേശം നല്‍കി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിെൻറ രേഖകള്‍ പരസ്യമാക്കാനാണ് നിർദേശം. ഇതിനുവേണ്ടി നടപടി ആരംഭിക്കാൻ നീതിന്യായ വകുപ്പിനോടും ബന്ധപ്പെട്ട മറ്റ് ഏജന്‍സികളോടും പ്രസിഡൻറ് ആവശ്യപ്പെട്ടു.
ആക്രമണത്തിെൻറ 20ാം വാര്‍ഷികത്തിന് ആഴ്ച മാത്രം ശേഷിക്കെയാണ് ഇരകളുടെ ബന്ധുക്കളുടെ ഏറെക്കാലമായുള്ള ആവശ്യം യു.എസ് അംഗീകരിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇരകളുടെ കുടുംബാംഗങ്ങൾ ബൈഡന് കത്തയക്കുകയും ചെയ്തിരുന്നു.
തീരുമാനമെടുത്തില്ലെങ്കിൽ അനുസ്മരണ പരിപാടികളിൽനിന്ന് വിട്ടുനിൽക്കുമെന്നും വ്യക്തമാക്കിയിരുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ നടത്തിയ കാമ്പയിനിൽ ബൈഡൻ ഇക്കാര്യം വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.
നാല് അമേരിക്കൻ യാത്രാ വിമാനങ്ങൾ റാഞ്ചി നടത്തിയ ഭീകരാക്രമണത്തിൽ 2,977 പേർക്കാണ് ജീവൻ നഷ്ടമായത്. 25,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.