യു.എസ് സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ കറുത്ത വർഗക്കാരിയാകാനൊരുങ്ങി കേതൻജി ബ്രൗൺ ജാക്സൺ
text_fieldsന്യൂയോർക്ക്: യു.എസ് സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ കറുത്ത വർഗക്കാരിയാകാനൊരുങ്ങി കേതൻജി ബ്രൗൺ ജാക്സൺ. 51കാരിയായ അപ്പീൽ കോടതി ജഡ്ജി കേതൻജിയെ പ്രസിഡന്‍റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. കറുത്ത വർഗക്കാരിയാകും അടുത്ത ജഡ്ജിയെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെനറ്റ് അംഗീകരിച്ചാൽ സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ കറുത്ത വർഗക്കാരിയെന്ന ചരിത്രനേട്ടം കേതൻജി സ്വന്തമാക്കും.
അടുത്ത് സ്ഥാനമൊഴിയുന്ന ലിബറൽ ജസ്റ്റിസായ സ്റ്റീഫൻ ബ്രയറിന്‍റെ പകരമാകും കേതൻജിയുടെ നിയമനം. കരിയറിന്‍റെ തുടക്കത്തിൽ ബ്രയറിന്‍റെ ക്ലർക്കായി കേതൻജി പ്രവർത്തിച്ചിരുന്നു.
നിലവിൽ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സർക്യൂട്ടിലെ യു.എസ് കോർട്ട് ഓഫ് അപ്പീൽസിൽ സർക്യൂട്ട് ജഡ്ജിയാണവർ. മുൻ പ്രസിഡന്‍റ് ബരാക് ഒബാമ ഫെഡറൽ ബെഞ്ചിലേക്ക് നാമനിർദേശം ചെയ്ത കേതൻജിക്ക് ബൈഡൻ സ്ഥാനക്കയറ്റം നൽകുകയായിരുന്നു.
നിയമനം യാഥാർഥ്യമായാൽ നിലവിൽ സുപ്രീം കോടതിയിലെ രണ്ടാമത്തെ കറുത്ത വർഗ ജഡ്ജിയാകും കെറ്റാൻജി. ജസ്റ്റിസ് ക്ലിയറൻസ് തോമസാണ് മറ്റൊരാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.