മരവിപ്പിച്ച ഫണ്ട് 9/11 ഇരകൾക്ക് നൽകാനുള്ള യു.എസ് തീരുമാനം അനീതി -ഹാമിദ് കർസായി
text_fieldsകാബൂൾ: അഫ്ഗാനിസ്താന്റെ ഫണ്ട് സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ഇരയായവർക്ക് നൽകാനുള്ള യു.എസ് തീരുമാനത്തിനെതിരെ മുൻ പ്രസിഡന്‍റ് ഹാമിദ് കർസായി.
അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഭക്ഷ്യക്ഷാമത്തിലൂടെയും കടന്നുപോകുന്ന സമയത്ത് യു.എസിന്റെ തീരുമാനം അനീതിയും ആ ജനതയോടുള്ള അതിക്രമവുമാണെന്നായിരുന്നു കർസായിയുടെ പ്രതികരണം. യു.എസിലുള്ള അഫ്ഗാൻ സ്വത്തുക്കളിൽ 350 കോടി ഡോളർ ആക്രമണത്തിന് ഇരയായവർക്ക് നൽകുമെന്നായിരുന്നു പ്രസിഡന്‍റ് ജോ ബൈഡന്റെ തീരുമാനം.
അഫ്ഗാന്റെ പണം അഫ്ഗാൻ ജനതക്ക് തന്നെ തിരിച്ചുനൽകണമെന്നും ബൈഡന്റെ തീരുമാനം യു.എസ് ഉന്നതകോടതി തള്ളണമെന്നുമാണ് കർസായി ആവശ്യപ്പെട്ടത്. ബൈഡൻ വിട്ടുനൽകാൻ തീരുമാനിച്ച 700 കോടി ഡോളറും അഫ്ഗാൻ സെൻട്രൽ ബാങ്കിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് തീരുമാനത്തിനെതിരെ അഫ്ഗാൻ ജനതയും പ്രതിഷേധിച്ചിരുന്നു. ആഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെയാണ് അഫ്ഗാന് ലഭിച്ചുകൊണ്ടിരുന്ന അന്താരാഷ്ട്ര സഹായങ്ങൾ നിലച്ചത്. യു.എസ് ഉൾപ്പെടെയുള്ള അഫ്ഗാന്റെ സ്വത്തുക്കളും മരവിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.