ഷീ ജിങ്പിങ്ങുമായി ചർച്ചക്കൊരുങ്ങി ബൈഡൻ; തായ്‍വാനും വ്യാപാരനയവും ചൈനയുടെ റഷ്യബന്ധവും മുഖ്യവിഷയം
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായി ചർച്ചക്ക് തയാറെടുക്കുന്നു. ബൈഡൻ തന്നെയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. സ്വയംഭരണത്തിലുള്ള തായ്‍വാൻ, വ്യാപാരനയം, ചൈനയുടെ റഷ്യയോടുള്ള സമീപനം തുടങ്ങിയവ ചർച്ചക്കിടെ ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബൈഡനും ഷീയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച ഒരുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് യു.എസ് അധികൃതർ അറിയിച്ചു. അതേസമയം, കൂടിക്കാഴ്ച എവിടെ നടക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയിൽ ബൈഡനും ഷീ ജിങ്പിങ്ങും ഒരുമിച്ച് എത്തുന്നുണ്ട്.
ഷീ ജിങ്പിങ്ങുമായി ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് വൈറ്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ജോ ബൈഡൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ താൽപര്യങ്ങൾ പരസ്പരം മനസിലാക്കുകയാണ് കൂടിക്കാഴ്ച കൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന സൂചനയും ബൈഡൻ നൽകിയിട്ടുണ്ട്. തായ്പവാനിനെ സംബന്ധിച്ച യു.എസ് നിലപാടിനെതിരെ ഷീ ജിങ്പിങ് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.