അമേരിക്കയിൽ അപകടകരമായ എന്തോ സംഭവിക്കുന്നു -ബൈഡൻ
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ അപകടകരമായ എന്തോ സംഭവിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ആക്രമണം കടുപ്പിച്ചാണ് യു.എസ് ജനാധിപത്യത്തിന് നേരെയുള്ള ഭീഷണികളെ കുറിച്ച് അദ്ദേഹം പ്രതികരണം നടത്തിയത്. വീണ്ടും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങളുമായി ട്രംപ് മുന്നോട്ട് പോകുന്നതിനിടെയാണ് ബൈഡന്റെ അതിരൂക്ഷ വിമർശനം. അരിസോണയിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്റെ പരാമർശം.
അമേരിക്കയിൽ അപകടകരമായ എന്തോ സംഭവിക്കുന്നു. നമ്മുടെ ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത ഒരു തീവ്രമുന്നേറ്റം രാജ്യത്ത് നടക്കുന്നുണ്ട്. റിപബ്ലിക്കൻ പാർട്ടിയിലെ തീവ്ര ആശയക്കാരുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. അവരുടെ അജണ്ട നടപ്പിലാവുകയാണെങ്കിൽ അത് അമേരിക്കൻ സ്ഥാപനങ്ങളുടെ അടിസ്ഥാനപരമായ ആശയത്തെ തന്നെ ഇല്ലാതാക്കും. ജനങ്ങൾ നിശ്ബദരായിരുന്നാൽ ജനാധിപത്യം മരിക്കുമെന്നും ബൈഡൻ പറഞ്ഞു.
2020ൽ യു.എസ് തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ഡോണൾഡ് ട്രംപ് നടത്തിയ നീക്കങ്ങൾ ഉൾപ്പടെ പരാമർശിച്ചാണ് യു.എസ് പ്രസിഡന്റിന്റെ പ്രസ്താവന. ബൈഡനെതിരെ രൂക്ഷവിമർശനങ്ങളുമായി ട്രംപ് മുന്നോട്ട് പോകുന്നതിനിടെയാണ് യു.എസ് പ്രസിഡന്റിന്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.