ഞങ്ങൾ മറക്കില്ല, പൊറുക്കില്ല; പകരം വീട്ടും -ബൈഡൻ
text_fieldsവാഷിങ്ടൺ: തങ്ങളുടെ 12 സൈനികരടക്കം 73 പേർ കൊല്ലപ്പെട്ട കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ കടുത്ത പ്രതികരണമവുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണം നടത്തിയവർക്കും അമേരിക്കയെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു കാര്യം അറിയാം - ഞങ്ങൾ മറക്കില്ല, പൊറുക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടും, പകരം വീട്ടുകയും ചെയ്യും -വൈറ്റ് ഹൈസിൽ നിന്നുള്ള പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി.
ഇന്നലെ, രാജ്യം വിടാനായി കാബൂൾ വിമാനത്താവളത്തിൻെറ ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ ഇരട്ട ചാവേർ സ്ഫോടനമാണ് ഉണ്ടായത്. 140 ലേറെ പേർക്ക് പരിക്കേറ്റു. അമേരിക്കയുടെ 15 ഓളം സേനാംഗങ്ങൾക്കു പരിക്കേറ്റിട്ടുമുണ്ട്.
ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ആളുകൾ വിമാനത്താവളത്തിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും ബ്രിട്ടെൻറയും യു.എസിെൻറയും മുന്നറിയിപ്പു വന്ന് മണിക്കൂറുകൾക്കകമായിരുന്നു ആക്രമണം. സ്ഫോടനത്തിനുപിന്നിൽ ഐ.എസ് ആണെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി ബി.ബി.സി റിപ്പോർട്ടു ചെയ്തു.
ആഗസ്റ്റ് 31നകം ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയാക്കി വിദേശരാജ്യങ്ങൾ അഫ്ഗാൻ വിടണമെന്ന് താലിബാൻ അന്ത്യശാസനം നൽകിയതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഒഴിപ്പിക്കൽ ദൗത്യം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കക്കാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും ഒഴിപ്പിക്കുന്നത് തുടരുമെന്നാണ് ബൈഡൻ വ്യക്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.