ഇന്ത്യക്കാരെ ദോഷകരമായി ബാധിച്ച ട്രംപിന്‍റെ വിസ നിയമം ബൈഡൻ നീക്കി
text_fieldsവാഷിങ്ടൺ: യു.എസിലെ ഇന്ത്യക്കാർക്ക് എച്ച്-വൺ ബി നോൺ ഇമിഗ്രേഷൻ ഹ്രസ്വകാല തൊഴിൽവിസ ലഭിക്കുന്നതിന് തടസ്സമായ ട്രംപ് ഭരണഭരണകാലത്തെ നിയമം ജോ ബൈഡൻ ഭരണകൂടം ഒഴിവാക്കി. അമേരിക്കക്കാരെ ദോഷകരമായി ബാധിക്കുമെന്ന കാരണം പറഞ്ഞാണ് കഴിഞ്ഞ ഒക്ടോബറിൽ 'പ്രത്യേക തൊഴിൽ' എന്നതിലെ നിർവചനം ട്രംപ് ഭരണകൂടം കൂടുതൽ ചുരുക്കി വിദേശികൾെക്കതിരാക്കി മാറ്റിയത്. ഇതുപ്രകാരം ബാച്ചിലർ ബിരുദം യോഗ്യത അല്ലാതായിരുന്നു. മറിച്ച് ചെയ്യുന്ന ജോലിയുമായി ബന്ധമുള്ള ബാച്ചിലർ ബിരുദം നിർബന്ധമാക്കി.
ബൈഡൻ ഭരണകൂടം ഇത് ആഭ്യന്തര സുരക്ഷ വകുപ്പ് ചട്ടങ്ങളിൽനിന്ന് നീക്കിയതോടെ ഇന്ത്യക്കാർക്ക് ആശ്വാസമായി. യോഗ്യരായ തൊഴിലാളികളെ കിട്ടാത്ത അവസ്ഥ മറികടക്കാൻ എല്ലാ വർഷവും അമേരിക്ക കമ്പനികൾക്ക് 85,000 എച്ച്-വൺ ബി വിസ അനുവദിക്കുന്നുണ്ട്. ഇതിൽ 70 ശതമാനത്തിൽ കൂടുതലും നിയമിക്കപ്പെടുന്നത് ഇന്ത്യക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.