Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എസ്​ സൈന്യത്തെ...

യു.​എസ്​ സൈന്യത്തെ പിൻവലിച്ചതിൽ കുറ്റബോധമില്ല; താലിബാനെതിരെ അഫ്​ഗാൻ തനിച്ച്​ ​പോരാടണം -ബൈഡൻ

text_fields
bookmark_border
യു.​എസ്​ സൈന്യത്തെ പിൻവലിച്ചതിൽ കുറ്റബോധമില്ല; താലിബാനെതിരെ അഫ്​ഗാൻ തനിച്ച്​ ​പോരാടണം -ബൈഡൻ
cancel

വാഷിങ്​ടൺ: അഫ്​ഗാനിസ്​താനിൽ നിന്നും സൈന്യത്തെ പിൻവലിച്ചതിൽ കുറ്റബോധമില്ലെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. സ്വന്തം രാജ്യത്തിനായി പോരാടാൻ അഫ്​ഗാൻ ഒന്നിച്ചുനിൽക്കണമെന്നും ബെഡൻ ഉപദേശം നൽകി. താലിബാനും ​അഫ്​ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലാണ്​ ബൈഡന്‍റെ പ്രതികരണം.

''നോക്കൂ. ഞങ്ങൾ 20 വർഷമായി ഒരു ലക്ഷം കോടിയിലേറെ ഡോളർ ചിലവാക്കി. മൂന്ന്​ ലക്ഷം അഫ്ഗാൻ സൈനികർക്ക്​ ഞങ്ങൾ ആധുനിക യുദ്ധോപകരണങ്ങൾ നൽകുകയും പരിശീലിപ്പിക്കുകയും ചെയ്​തു'' -ബൈഡൻ വൈറ്റ്​ ഹൗസിൽ മാധ്യമങ്ങളോട്​ പറഞ്ഞു.

രണ്ട്​ പതിറ്റാണ്ട്​ നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്ഗാനിൽനിന്ന് അമേരിക്ക തങ്ങളുടെ അവസാന സൈനികരെയും പിൻവലിക്കുന്ന നടപടി മെയ് മാസത്തിൽ ഒൗ​േദ്യാഗികമായി ആരംഭിച്ചിരുന്നു.അമേരിക്ക പിൻമാറ്റം അറിയിച്ചതിന്​ പിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിൻവലിക്കുന്നത്​ ആരംഭിച്ചിരുന്നു.

താലിബാനുമായി കഴിഞ്ഞ വർഷം ട്രംപ്​ ഭരണകൂടം എത്തിയ ധാരണയുടെ അടിസ്​ഥാനത്തിലാണ്​ പിൻമാറ്റം. ഇത്​ പൂർത്തിയാകുന്നതോടെ അഫ്​ഗാനിസ്​താനിലെ യു.എസ്​ എംബസിക്ക്​ മാത്രമാകും സുരക്ഷ സൈനികർ കാവലുണ്ടാകുക.

കഴിഞ്ഞ 20 വർഷത്തിനിടെ​ എട്ടു ലക്ഷം യു.എസ്​ സൈനികർ മാറിമാറി സേവനമനുഷ്​ഠിച്ചിട്ടുണ്ടെന്നാണ്​ കണക്ക്​. 2,300 പേർ കൊല്ലപ്പെട്ടു​. 20,000​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. അതേസമയം, ഇതേ കാലയളവിൽ അരലക്ഷം അഫ്​ഗാൻ സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanJoe Biden
News Summary - Biden says Afghans must ‘fight for themselves’ as Taliban advances
Next Story